ad
Deshabhimani

കോഴ്സുകൾ അനുവ​ദിച്ചതിൽ 600 കോടിയുടെ അഴിമതി, മുഖ്യമന്ത്രിക്കും മന്ത്രിക്കും പങ്ക്; പരാതി

V D Satheesan Roji M John

വി ഡി സതീശൻ, റോജി എം ജോൺ

വെബ് ഡെസ്ക്

Published on Sep 18, 2026, 08:34 PM | 1 min read

കോഴിക്കോട്‌: സംസ്ഥാനത്ത് കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ചതിൽ 600 കോടിയുടെ അഴിമതിയെന്ന് നാഷണൽ ലീഗ് ഓർഗനൈസൈസിങ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ്. അഴിമതിയുടെ വിഹിതമായി മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസമന്ത്രിക്കും എത്ര കിട്ടിയെന്ന് അന്വേഷിക്കണം. വിഷയത്തിൽ ​ഗവർണർക്ക് പരാതി നൽകുമെന്നും അബ്ദുൽ അസീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ചാണ്‌ 153 കോളേജുകളിൽ പുതിയ കോഴ്‌സ്‌ അനുവദിച്ചത്‌. ഇതിനുപിന്നിൽ മുഖ്യമന്ത്രി വി ഡി സതീശനും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണുമാണ്‌. എയ്‌ഡഡ്‌ മാനേജ്‌മെന്റുകളുടെ സ്വാധീനത്തിന്‌ വഴങ്ങിയാണ്‌ എൽഡിഎഫ്‌ ഭരണകാലത്തെ ഉത്തരവ്‌ സർക്കാർ മാറ്റിയത്‌. പുതിയ തലമുറ കോഴ്‌സുകൾ അനുവദിക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചത്‌. ഇപ്പോഴത്തെ സാമൂഹ്യാവസ്ഥ പരിഗണിച്ചായിരുന്നു ഇത്‌.


എന്നാൽ പരമ്പരാഗത ആർട്‌സ്‌ വിഷയങ്ങളിലാണ്‌ യുഡിഎഫ്‌ സർക്കാർ കോഴ്‌സ്‌ അനുവദിച്ചിരിക്കുന്നത്‌. യുജിസി വ്യവസ്ഥ, സർവകലാശാല ചട്ടങ്ങൾ ഇതെല്ലാം കാറ്റിൽപ്പറത്തിയാണ്‌ നടപടി. അധ്യാപന നിയമനത്തിൽ കോഴ ലക്ഷ്യമിട്ടാണ്‌ കോഴ്‌സ്‌ അട്ടിമറിച്ചത്‌. ഇതേക്കുറിച്ച്‌ സർക്കാർ അന്വേഷണത്തിന്‌ തയ്യാറാകണം. ഗവർണർക്കടക്കം ഇതേപ്പറ്റി പരാതി നൽകുമെന്നും അബ്ദുൾ അസീസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home