ad
Deshabhimani

ഒഡീഷയിൽ കനത്ത മഴ മുന്നറിയിപ്പ്; 20 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി

rain alert

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 18, 2026, 09:22 PM | 1 min read

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ ഒഡീഷയിൽ അതീവ ജാഗ്രതാ നിർദ്ദേശം. സംസ്ഥാനത്തെ 20 ജില്ലകളിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയതായി റവന്യൂ-ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഏത് സാഹചര്യവും നേരിടാൻ സർക്കാർ പൂർണ്ണ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.


ശനിയാഴ്ച വൈകുന്നേരത്തോടെ ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യുനമർദ്ദം ക്രമേണ ശക്തിപ്രാപിച്ച് അടുത്ത ദിവസങ്ങളിൽ തെക്കൻ ഒഡീഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. സെപ്റ്റംബർ 22 മുതൽ ഒഡീഷയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ആരംഭിക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.


ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു


കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ 20 ജില്ലകളിൽ മഞ്ഞ അലേർട്ടും, ചില ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 25 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home