കുടുംബശ്രീ കഫെയിൽ തീപിടിത്തം

മുളന്തുരുത്തിയിൽ കുടുംബശ്രീ കഫെ തീപിടിത്തത്തിൽ നശിച്ചനിലയിൽ
മുളന്തുരുത്തി
കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന കഫെ ആൻഡ് റസ്റ്റോറന്റിൽ തീപിടിത്തം. വത്സ മുരുകൻ, ബിനു അനീഷ്, ജലജ ശശി എന്നിവർ ചേർന്ന് തുപ്പംപടിയിൽ നടത്തുന്ന കഫെയിലാണ് തീപിടിത്തമുണ്ടായത്. തിങ്കൾ രാവിലെ കട തുറന്നപ്പോഴാണ് ഇക്കാര്യമറിയുന്നത്.
കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചിട്ടുണ്ട്. ഒരുമാസംമുമ്പാണ് ഇവർ സംരംഭം ആരംഭിച്ചത്. ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.










0 comments