ad
Deshabhimani

നിയമലംഘനം: സ്വകാര്യ ബസുകൾക്കെതിരെ നടപടി

bus
വെബ് ഡെസ്ക്

Published on Feb 04, 2026, 02:30 AM | 1 min read


കൊച്ചി

നഗരത്തിലെ സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ കൊച്ചി സിറ്റി പൊലീസ് നടപടി സ്വീകരിച്ചു. സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദേശപ്രകാരം 31 മുതൽ തിങ്കൾവരെ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മുന്നൂറോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 13 കേസുകൾ രജിസ്റ്റർ ചെയ്‌തു. സീബ്രാ ക്രോസിങ്‌ ലംഘനം, നിയമവിരുദ്ധ പാർക്കിങ്‌ എന്നിവയ്ക്ക് 156 കേസുകളും വാതിൽ തുറന്നിട്ട് സർവീസ് നടത്തിയതിന് 43 കേസുകളും രജിസ്റ്റർചെയ്‌തു. കൃത്യമായ സ്റ്റോപ്പുകളിൽ ബസ് നിർത്താത്തതിന് 53 പേർക്കെതിരെയും യൂണിഫോം ധരിക്കാത്ത 11 ഡ്രൈവർമാർക്കെതിരെയും നടപടിയെടുത്തു.


അമിതവേഗത്തിന്‌ അഞ്ചും സിഗ്നൽ ലംഘനത്തിന്‌ ഒമ്പതും ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിങ്ങിന്‌ പത്തും കേസുകളിൽ പിഴ ചുമത്തിയിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home