Deshabhimani

മരണം 72 ആയി

തുലാമഴയിലും പടരുന്നു പകര്‍ച്ചവ്യാധികള്‍

Fever Death
avatar
സ്വന്തം ലേഖകൻ

Published on Oct 27, 2026, 12:48 AM | 1 min read

കൊച്ചി

മണ്‍സൂണ്‍ കഴിഞ്ഞ് തുലാവര്‍ഷമെത്തിയിട്ടും പകര്‍ച്ചവ്യാധികള്‍ തടയാനാകാതെ ആരോഗ്യവകുപ്പ്. മണ്‍സൂണ്‍ കാലത്ത് പകര്‍ച്ചവ്യാധി തടയുന്നതില്‍ വകുപ്പ് അമ്പേ പരാജയപ്പെട്ടതോടെ 69 പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മരിച്ചത്.


98,971 പേര്‍ക്കാണ് മണ്‍സൂണ്‍കാലത്ത് പനിബാധിച്ചത്.

ഒക്ടോബറിലും ജില്ലയില്‍ പനിക്ക് കുറവില്ല. ഈ മാസം 11,463 പേര്‍ക്ക് പനി ബാധിച്ചു. ഇതോടെ മണ്‍സൂണ്‍മുതല്‍ ഇതുവരെ പനിബാധിച്ചവരുടെ എണ്ണം 10,3,495 ആയി. പകര്‍ച്ചവ്യാധിക്കൊപ്പം ചെള്ളുപനിയും (സ്ക്രബ് ടൈഫസ്) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആശങ്കയേറ്റുന്നു. പകര്‍ച്ചവ്യാധിയല്ലെങ്കിലും കൃത്യമായചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം, ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കും.


കുട്ടികളെ ബാധിക്കുന്ന അഞ്ചാംപനിയും (മീസില്‍സ്) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 17 പേര്‍ക്ക് പുതിയതായി രോഗം പിടിപെട്ടു. പത്തുദിവസത്തിനിടെ പുതിയതായി 85 പേര്‍ക്ക് ഡെങ്കി ബാധിച്ചു. 89 പേര്‍ക്ക് ഹെപ്പറ്റൈറ്റിസും 1042 പേര്‍ക്ക് വയറിളക്കരോഗവും 152 പേര്‍ക്ക് എച്ച് 1 എന്‍ 1 ഉള്‍പ്പെടെയുള്ള ഇന്‍ഫ്ലുവന്‍സയും 12 പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. മലേറിയയും വിവിധയിടങ്ങളിലായി സ്ഥിരീകരിച്ചു.


വീണ്ടും മരണങ്ങള്‍

പകര്‍ച്ചവ്യാധി ബാധിച്ച് മൂന്നുപേര്‍കൂടി മരിച്ചു. എലിപ്പനി ബാധിച്ച് വൈപ്പിന്‍ മാലിപ്പുറത്ത് എഴുപത്തെട്ടുവയസ്സുകാരനും ഡെങ്കിപ്പനി ബാധിച്ച് ചളിക്കവട്ടത്ത് എഴുപത്തൊന്നുകാരിയും പനി ബാധിതനായി മുടക്കുഴ സ്വദേശിയായ ഇരുപത്തൊന്പതുകാരനുമാണ് മിരിച്ചത്. ഇതോടെ ജില്ലയിലെ പകര്‍ച്ചവ്യാധി മരണം 72 ആയി.


ഡെങ്കി ബാധിച്ച സ്പോട്ടുകള്‍

അങ്കമാലി, അയ്യമ്പുഴ, ആലങ്ങാട്, ആലുവ, ഇടപ്പള്ളി, എടത്തല, ഏലൂർ, ഒക്കൽ, ഉദയംപേരൂർ, കടുങ്ങല്ലൂർ, കറുകുറ്റി, കരുമാല്ലൂർ, കലൂർ, കളമശ്ശേരി, കാക്കനാട്, കൂത്തപ്പാടി, കുമാരപുരം, കോടനാട്, കോതമംഗലം, ചിറ്റാറ്റുകര, ചൂർണിക്കര, ചോറ്റാനിക്കര, ചൊവ്വര, ചമ്പക്കര, ചെറുവാട്ടൂർ, തൃക്കാക്കര, തൃപ്പൂണിത്തുറ, തമ്മനം, തിരുവാങ്കുളം, തിരുവാണിയൂർ, നേര്യമംഗലം, പാലിശേരി, പള്ളുരുത്തി, പുന്നേക്കാട്, പുത്തൻവേലിക്കര, പുതുവൈപ്പ്, പാറക്കടവ്, പെരുമ്പാവൂർ, ബിനാനിപുരം, മാലിപ്പുറം, മൂക്കന്നൂർ, മുളന്തുരുത്തി, മുനമ്പം, രായമംഗലം, വടവുകോട്, വാരപ്പെട്ടി, വെങ്ങോല, വെണ്ണല എന്നിവിടങ്ങളിൽ ഡെങ്കി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home