പഠനത്തുടര്‍ച്ചയ്ക്കൊരു "പ്രതീക്ഷോത്സവം'

പ്രോജക്ട് ഹോപ്പ് പുതിയ ബാച്ച് പ്രവേശനപരിപാടി "പ്രതീക്ഷോത്സവം' അസിസ്റ്റന്റ് കലക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കൊച്ചി സിറ്റി സോഷ്യൽ പൊലീസിങ് വിങ്ങിന്റെ കീഴിലെ പ്രോജക്ട് ഹോപ് പദ്ധതിയിൽ പുതിയ ബാച്ച് ആരംഭിച്ചു.
ജില്ലാ പൊലീസ് ട്രെയിനിങ് സെന്ററിൽ നടത്തിയ പ്രവേശനപരിപാടി "പ്രതീക്ഷോത്സവം' അസി. കലക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ നോഡൽ ഓഫീസർ, ഡെപ്യൂട്ടി പൊലീസ് കമീഷണർ വിനോദ് പിള്ള അധ്യക്ഷനായി.
പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരെയും എസ്എസ്എൽസി, പ്ലസ്-ടു പരീക്ഷകളിൽ പരാജയപ്പെട്ട് പഠനം നിർത്തിയവരെയും തുടർപഠനത്തിന് പ്രാപ്തരാക്കുക എന്നതാണ് ഹോപ്പിന്റെ ലക്ഷ്യം. നന്മ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തുന്ന പ്രോജക്ട് ഹോപ്പിന് മൂന്ന് പഠനകേന്ദ്രങ്ങളാണുള്ളത്. 85 വിദ്യാർഥികള്‍ ഈ വർഷം രജിസ്റ്റർ ചെയ്‌തു.
പ്രോജക്ട് ഹോപ് ജില്ലാ കോ–ഓര്‍ഡിനേറ്റര്‍ അഖില്‍ വിഷ്ണു, സ്നേഹഭവന്‍ ഡയറക്ടര്‍ ഫാ. ബിനോ നടക്കല്‍, നന്മ ഹോപ് കോ–ഓര്‍ഡിനേറ്റര്‍ ഷിബി ഹരി, അസി. ജില്ലാ നോഡല്‍ ഓഫീസര്‍ എം ബി സൂരജ് കുമാര്‍ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞവര്‍ഷത്തെ വിജയികളെ അനുമോദിച്ചു.









0 comments