ad
Deshabhimani

ഉത്സവത്തിന്‌ കൊടിയേറ്റി

festival
വെബ് ഡെസ്ക്

Published on Jan 30, 2026, 03:41 AM | 1 min read


കവളങ്ങാട്

നെല്ലിമറ്റം കുറുങ്കുളം ശ്രീ സുബ്രഹ്മണ്യസ്വാമി ഭദ്രകാളി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് തന്ത്രി ജോഷി പെരുമ്പടം കൊടിയേറ്റി. സമാപനദിവസമായ ഫെബ്രുവരി ഒന്നിന് രാവിലെ തൈപ്പൂയാഭിഷേകവും കാഴ്ചശ്രീബലിയും നടക്കും. വൈകിട്ട് 3.30ന് ചെണ്ടമേളം, കാവടി, ചിന്ത്, താളം എന്നിവയുടെ അകമ്പടിയോടെ വർണാഭമായ ‘പകൽപ്പൂരം'. രാത്രി 10ന് കരിമരുതുംചാൽ ആറാട്ട് കടവിൽ ആറാട്ടും തുടർന്ന് വലിയഗുരുതി, കൊടിയിറക്ക്, മംഗളപൂജ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home