വെളിയനാട് സ്കൂളിൽ ശീതകാലപച്ചക്കറി വിളവെടുത്തു

പിറവം
വെളിയനാട് ഗവ. യുപിസ്കൂളില്‍ ശീതകാലപച്ചക്കറി വിളവെടുത്തു. കോളിഫ്ലവർ, കാബേജ്, എന്നിവയും പയർ, തക്കാളി, പച്ചമുളക്, വഴുതന, കോവലുമാണ് കൃഷി ചെയ്തത്. പഞ്ചായത്ത് അംഗം എൽദോ ചാക്കോ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആർ പാർവതി അധ്യക്ഷയായി. കൃഷി ഒഫീസർ ഗോപിക എം ചന്ദ്രൻ, ഹെഡ്മാസ്‌റ്റർ എം എ അനിൽകുമാർ, സി എ സുനിത അഭിലാഷ് അയ്യപ്പൻ എന്നിവർ സംസാരിച്ചു.










0 comments