ad
Deshabhimani

ഓണത്തിന് ആയിരം ഏത്തക്കുല ; വാഴക്കാലയിൽ രണ്ടരയേക്കറിൽ വാഴക്കൃഷിക്ക്‌ തുടക്കം

farming
വെബ് ഡെസ്ക്

Published on Jan 09, 2026, 01:00 AM | 1 min read


കൊച്ചി

വെണ്ണല സഹകരണ ബാങ്ക്‌ ഓണത്തിന് ആയിരം ഏത്തക്കുല പദ്ധതിയുടെ ഭാഗമായുള്ള വാഴക്കൃഷിയുടെ നടീൽ ഉത്സവം നടത്തി. ബാങ്ക് പ്രസിഡന്റ് എ എൻ സന്തോഷ് ഉദ്ഘാടനം ചെയ്തു. വാഴക്കാല പാപ്പാളി റോഡിൽ ഹരോൾഡ് പാപ്പാളി വക രണ്ട് ഏക്കറിൽ ഏത്ത, പൂവൻ, ഞാലിപ്പൂവൻ, റോബസ്റ്റ, പൂജ കദളി, പാളയംതോടൻ തുടങ്ങിയ ഇനങ്ങളാണ്‌ കൃഷി ചെയ്യുന്നത്. ഭരണസമിതി അംഗം എസ് മോഹൻദാസ് അധ്യക്ഷനായി. കെ ജി സുരേന്ദ്രൻ, വിനീത സക്സേന, ആശ കലേഷ്, എം ടി മിനി, വി എസ് രാജീവ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home