ഇറിഗേഷൻ കനാൽ വൃത്തിയാക്കി കർഷകർ

പുല്ലും കാടും വളർന്ന നെടുവന്നൂർ ലിഫ്റ്റ് ഇറിഗേഷൻ കനാല്‍ പ്രദേശത്തെ കർഷകർചേർന്ന് വൃത്തിയാക്കുന്നു
നെടുമ്പാശേരി
കർഷകരുടെ നേതൃത്വത്തിൽ ഇറിഗേഷൻ കനാൽ വൃത്തിയാക്കി പമ്പിങ് ആരംഭിച്ചു.
പുല്ലും കാടും വളർന്ന നെടുവന്നൂർ ലിഫ്റ്റ് ഇറിഗേഷൻ കനാലാണ് പ്രദേശത്തെ കർഷകർ ചേർന്ന് വൃത്തിയാക്കിയത്. കാലവർഷം ദുർബലമായതോടെ നേരത്തേ എത്തിയ കടുത്ത വേനലിൽ വിളകൾക്ക് ആവശ്യമായ വെള്ളം ലഭിക്കാത്തതിൽ കർഷകർ ആശങ്കയിലായിരുന്നു.
പഞ്ചായത്തിലെ പ്രധാന ലിഫ്റ്റ് ഇറിഗേഷനുകളായ നെടുവന്നൂർ, ആവണംകോട്, തുരുത്തിക്കര (തുരുത്ത്), ദേശം വെസ്റ്റ് (തലക്കൊള്ളി) കനാലുകളെല്ലാം കാടുമൂടി പുല്ലും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. തടസ്സങ്ങൾ അടിയന്തരമായി നീക്കിയാൽമാത്രമേ പമ്പിങ് ആരംഭിക്കാനാകൂ. കനാലുകൾ നവീകരിക്കാൻ ആവശ്യപ്പെട്ട് കർഷകസംഘം ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർ ചേർന്ന് പഞ്ചായത്ത് ഓഫീസിലും ഇറിഗേഷൻ ഓഫീസിലും നിവേദനം നൽകിയിട്ടുണ്ട്.
വി കെ കുഞ്ഞുമുഹമ്മദ്, വർഗീസ് തെക്കിനേടത്ത്, സാബു പുതുശേരി, പൗലോസ് തെക്കിനേടത്ത്, ജിജു പാറക്ക, പമ്പ് ഓപ്പറേറ്റർ കെ വി ഷോളി എന്നിവരുടെ നേതൃത്വത്തിലാണ് കനാൽ നവീകരിച്ചത്.









0 comments