ad
Deshabhimani

സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി കുടുംബസംഗമങ്ങൾ തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2026, 02:31 AM | 1 min read

തൃപ്പൂണിത്തുറ


തൃപ്പൂണിത്തുറയിൽ 30, ഒക്ടോബർ ഒന്ന്‌ തീയതികളിലായി ചേരുന്ന സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെയും റാലിയുടെയും ഭാഗമായുള്ള തൃപ്പൂണിത്തുറ ഏരിയയിലെ ലോക്കൽ കുടുംബസംഗമങ്ങൾ തുടങ്ങി.


മരട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എ യു വിജു അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം എം സി സുരേന്ദ്രൻ, കെ വി കിരൺരാജ്, സി എൻ വിപിൻ, കെ എ ദേവസി, പി കെ രാജു, എം വി ഉല്ലാസ്, സി ആർ രാഹുൽ, എം പി സുനിൽകുമാർ, ജോജോ ജോർജ്, എം കെ രേണുക ചക്രവർത്തി, ശാന്ത മോഹൻദാസ് എന്നിവർ സംസാരിച്ചു.


തൃപ്പൂണിത്തുറ വെസ്റ്റ് കുടുംബസംഗമം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം എസ് ഹരിഹരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു, എസ് മധുസൂദനൻ, ഡോ. കെ ജി പൗലോസ് തുടങ്ങിയവർ സംസാരിച്ചു.


തൃപ്പൂണിത്തുറ സൗത്ത് ലോക്കൽ കുടുംബസംഗമം ജില്ലാ സെക്രട്ടറി എസ്‌ സതീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി യു എ രാജേഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി വാസുദേവൻ, യു കെ പീതാംബരൻ, പി കെ നന്ദനൻ തുടങ്ങിയവർ സംസാരിച്ചു.


എരൂർ സൗത്ത് ലോക്കൽ കുടുംബസംഗമം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഐ എ രാജേഷ് അധ്യക്ഷനായി. ജില്ലകമ്മിറ്റി അംഗം സി എൻ സുന്ദരൻ, ഒ വി സലിം, ഷെനു എം മാത്യു, കെ എം അനിൽകുമാർ, സുധ നന്ദകുമാർ എന്നിവർ സംസാരിച്ചു.


ഇന്നത്തെ 
കുടുംബസംഗമങ്ങൾ


ശനിയാഴ്‌ച തൃപ്പൂണിത്തുറ ഈസ്റ്റിൽ കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌, മരട് വെസ്റ്റിൽ സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ, തിരുവാങ്കുളത്ത് ജില്ലാ സെക്രട്ടറി എസ്‌ സതീഷ്, കണയന്നൂരിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ആർ മുരളീധരൻ എന്നിവർ ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home