ad
Deshabhimani

വൃക്ഷത്തൈകൾ നട്ട് ബാലസംഘം കൂട്ടുകാര്‍

Environment Day celebration

ബാലസംഘം പരിസ്ഥിതിദിനാചരണം ജില്ലാതല ഉദ്ഘാടനം 
സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷ്റഫ് നിര്‍വഹിക്കുന്നു

വെബ് ഡെസ്ക്

Published on Jun 08, 2026, 02:24 AM | 1 min read

കൊച്ചി


ബാലസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതിദിനാചരണം ജില്ലാതല ഉദ്ഘാടനം തോപ്പുംപടിയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷ്റഫ് നിര്‍വഹിച്ചു.


ജില്ലാ പ്രസിഡന്റ് വിസ്മയ് വാസ് അധ്യക്ഷനായി. ജില്ലാ കൺവീനർ എൻ കെ പ്രദീപ്, ജില്ലാ കോ–ഓര്‍ഡിനേറ്റർ അരവിന്ദ് അശോക് കുമാർ, ജില്ലാ ജോയിന്റ് കൺവീനർ വി എ മോഹനൻ, ജില്ലാ കമ്മിറ്റി അംഗം ജോജോ ആന്റണി, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ മാനേക് മനു, ആദിത്യൻ, കെ കെ ചന്ദ്രൻ, കൊച്ചി ഏരിയ പ്രസിഡന്റ് ഹന്ന ഫജർ, സെക്രട്ടറി അനുപമ എന്നിവർ സംസാരിച്ചു.


യൂണിറ്റുകളില്‍ വൃക്ഷത്തൈകൾ നട്ടു. മുഴുവൻ വില്ലേജുകളിലും വൃക്ഷത്തൈകൾ നടാനും മഴയുത്സവങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home