ad
Deshabhimani

ഏലൂരിൽ നവീകരിച്ച ജൈവമാലിന്യ സംസ്കരണകേന്ദ്രം തുറന്നു

eloor

ഏലൂരിൽ നവീകരിച്ച തുമ്പൂർമുഴി മോഡൽ ജൈവമാലിന്യ സംസ്കരണകേന്ദ്രം നഗരസഭാ ചെയർപേഴ്സൺ 
ലൈജി സജീവൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 21, 2026, 02:12 AM | 1 min read

കളമശേരി


ഏലൂർ നഗരസഭയിൽ ജൈവമാലിന്യസംസ്കരണത്തിന് ശാസ്ത്രീയവും കാര്യക്ഷമവുമായ നൂതന സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി നവീകരിച്ച തുമ്പൂർമുഴി മോഡൽ ജൈവമാലിന്യ സംസ്കരണകേന്ദ്രം പ്രവർത്തനമാരംഭിച്ചു.


എച്ച്ഐഎല്ലിനുസമീപം നഗരസഭാ കൗൺസിൽ തീരുമാനപ്രകാരമാണ് സംസ്കരണകേന്ദ്രം നവീകരിച്ചത്. നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ സെക്രട്ടറി ഗോപിക ഉദയൻ പ്ലാന്റിന്റെ പ്രവർത്തനം വിശദീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ഞുമ്മൽ യൂണിറ്റ് പ്രസിഡന്റ് ഗോപകുമാറിൽനിന്ന് യൂസർ ഫീ ഈടാക്കി വേർതിരിച്ച ജൈവമാലിന്യം സ്വീകരിച്ചു.


ഇതോടെ ഉറവിടത്തിൽ വേർതിരിക്കുന്ന ജൈവമാലിന്യം ശേഖരിച്ച് തുമ്പൂർമുഴി മാതൃകയിലുള്ള എയറോബിക് കമ്പോസ്റ്റ് യൂണിറ്റിലൂടെ ശാസ്ത്രീയമായി സംസ്കരിക്കുന്ന പ്രവർത്തനത്തിനും തുടക്കമായി. നഗരസഭയിലെ മറ്റു മാലിന്യസംസ്കരണ കേന്ദ്രങ്ങളും പുതിയ മാതൃകയിലേക്ക് മാറ്റുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.


ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ സബീന നിഷാദ് അധ്യക്ഷയായി. വൈസ് ചെയർപേഴ്സൺ ലീല ബാബു, വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ നിസി സാബു, കൗൺസിലർമാരായ നീന ഗോപകുമാർ, സുനീർ കുറ്റിമാക്കൽ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home