ലോക ഗജദിനത്തിൽ അഭയാരണ്യത്തിൽ ആനയൂട്ട്

കോടനാട് കപ്രികാട് അഭയാരണ്യത്തിൽ നടന്ന ആനയൂട്ട്
പെരുമ്പാവൂർ
ലോക ഗജദിനത്തിന്റെ ഭാഗമായി കോടനാട് കപ്രിക്കാട് അഭയാരണ്യത്തിലെ ഏഴ് ആനകൾക്ക് ആനയൂട്ട് നടത്തി. നാൽപ്പത്തിയൊമ്പതുകാരനായ പീലാണ്ടി ചന്ദ്രു, ഹരിപ്രസാദ് (53) അഭിമന്യു (50) എന്നീ കൊമ്പൻമാരും സുനിത (55), ആശ (23), അഞ്ജന (22), പാർവതി (21) എന്നീ പിടിയാനകളുമാണ് കോടനാട് കപ്രിക്കാട് അഭയാരണ്യം ആനക്കൊട്ടിലിലുള്ളത്.
കഴിഞ്ഞവർഷം ദുഃഖവെള്ളി ദിനത്തിൽ ജനിച്ചയുടൻ അമ്മയാനയിൽനിന്ന് വേർപെട്ട് അഭയാരണ്യത്തിലെത്തിയ മായ എന്ന ഒരു വയസ്സുകാരി അഭയാരണ്യത്തിലെ സുരക്ഷിതകേന്ദ്രത്തിലാണ്. മനോജ് മൂത്തേടൻ എംഎൽഎ ആനയൂട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീക്കൽ, ഫോറസ്റ്റ് കൺസർവേറ്റർ എസ് വൈശാഖ്, ജ്യോതിഷ് ജെ ഒഴക്കൽ, ബിനോയ് സി ബാബു, ടി എം റഷീദ് തുടങ്ങിയവരും പങ്കെടുത്തു.









0 comments