പാണിയേലിയിൽ കാട്ടാനയാക്രമണം തുടരുന്നു
ആദ്യം കാലൊടിച്ചു; ഇപ്പോൾ കൃഷി നശിപ്പിച്ചു

വേങ്ങൂർ ചെറുവള്ളിപ്പടി തുണ്ടുമാലി ടി ശിവന്റെ വീട്ടുവളപ്പിലെത്തിയ കാട്ടാനകൾ
പെരുമ്പാവൂർ
വേങ്ങൂർ പഞ്ചായത്ത് പാണിയേലിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. പാണിയേലി വീട്ടിമുകൾ ചെറുവള്ളിപ്പടി തുണ്ടുമാലി വീട്ടിൽ ടി ശിവന്റെ വീട്ടുവളപ്പിലെത്തിയ ആനകൾ മതിലും ഡിഷ് ആന്റിനയും തകർത്തു. വളപ്പിലുണ്ടായ പ്ലാവിലെ ചക്കകളും തിന്നുതീർത്തു. കഴിഞ്ഞ നാലിന് ശിവൻ വീട്ടിലേക്ക് വരുംവഴി വീട്ടിമുകൾ ജങ്ഷനുസമീപം കാട്ടന ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.
കാലൊടിഞ്ഞ ശിവൻ ചികത്സയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ വിരട്ടി കാട്ടിലേക്ക് ഓടിക്കുന്നുണ്ടെങ്കിലും മറ്റു വഴികളിലൂടെ വീണ്ടും നാട്ടിലേക്കിറങ്ങുകയാണ്. ആനകൾ പെരിയാർ പുഴ നീന്തി പാണിയേലിയിലെ ജനവാസകേന്ദ്രത്തിലാണ് കയറുന്നത്. പൈനാപ്പിൾ, വാഴ, പ്ലാവ്, തെങ്ങ്, കമുക്, റബർ എന്നിവ ഉൾപ്പെടെ വൻതോതിലാണ് കൃഷി നശിപ്പിക്കുന്നത്. കാട്ടാനകളുടെ ആക്രമണത്തിൽ നടപടിയെടുക്കാത്തതിൽ നാട്ടുകാർ കഴിഞ്ഞ ഞായറാഴ്ച പാണിയേലിപോര് ടൂറിസം കൗണ്ടറിനുമുന്നിൽ പ്രതിഷേധിച്ചിരുന്നു.










0 comments