ad
Deshabhimani

എൽഡിഎഫ് തെരഞ്ഞെടുപ്പ് 
കമ്മിറ്റി ഓഫീസ് തുറന്നു

Election Committee Office

എൽഡിഎഫ് സ്ഥാനാർഥി ലൈജു ജോസഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 14, 2026, 02:16 AM | 1 min read

പറവൂർ


ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വടക്കേക്കര പഞ്ചായത്ത് മടപ്ലാതുരുത്ത് കിഴക്ക് ഒമ്പതാംവാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ലൈജു ജോസഫിന്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ ഏകോപിക്കാൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.


സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്തു. വർഗീസ് മാണിയാറ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ, ഏരിയ സെക്രട്ടറി ടി വി നിധിൻ, സിപിഐ മണ്ഡലം സെക്രട്ടറി എ എം ഇസ്മായിൽ, ജില്ലാ കമ്മിറ്റി അംഗം കെ ബി അറുമുഖൻ, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് സനീഷ്, ടി ജി അശോകൻ, കെ എം അംബ്രോസ്, എ ബി മനോജ് എന്നിവർ സംസാരിച്ചു.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home