ad
Deshabhimani

print edition ഇന്ദിരാകട്ടിൽ കൊതുകിനെ അടിക്കാം; മൊബൈൽ ഗെയിമുമായി ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

Mobile Game to Protest Power Cuts DYFI pookki
avatar
സ്വന്തം ലേഖകൻ

Published on Sep 14, 2026, 02:22 AM | 1 min read

പാലക്കാട്‌: "പവർകട്ടിൽ വെറുതെ ഇരിക്കേണ്ട, മെഴുകുതിരി ഉ‍ൗതിക്കെടുത്താനെത്തുന്ന കൊതുകുകളെ അടിക്കാം വിജയിക്കാം'. വൈദ്യുതി നിയന്ത്രണത്തിൽ വലയുമ്പോൾ വിരസത മാറ്റാൻ മൊബൈൽ ഗെയിമുമായി ഡിവൈഎഫ്‌ഐ. പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടേതാണ്‌ വേറിട്ട പ്രതിഷേധം.


https://www.pookki.online/ എന്ന ലിങ്കിൽതൊട്ട്‌ പേരും സ്ഥലവും നൽകിയാൽ നേരെ കളിയിൽ പ്രവേശിക്കാം. ആളിക്കത്തുന്ന മെഴുകുതിരി പിന്നിൽ ചിരിക്കുന്ന മുഖ്യമന്ത്രി. മെഴുകുതിരി അണയ്ക്കാനെത്തുന്ന കൊതുകുകളെ നിശ്ചിത സമയത്തിനുള്ളിൽ തൊട്ടുവീഴ്‌ത്തണം. ഓരോ കൊതുകിനും ഓരോ പോയിന്റ്‌ വീതം മത്സരാർഥിക്ക്‌ ലഭിക്കും. മികച്ച പോയിന്റുകൾ നേടിയവരുടെ പേരുകൾ അവസാനം പ്രദർശിപ്പിക്കുന്നുമുണ്ട്‌.


ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ പ്രൊഫണൽ സബ്‌കമ്മിറ്റിയാണ്‌ ഗെയിം തയ്യാറാക്കിയത്‌. ഞായർ വൈകിട്ട്‌ ഏഴിന്‌ ജില്ലാ കമ്മിറ്റിയുടെ ഒ‍ൗദ്യോഗിക സമൂഹമാധ്യമ പേജുകൾവഴി പുറത്തിറക്കിയ കളി നിമിഷനേരത്തിൽ ജനം ഏറ്റെടുത്തു. ഒരു മണിക്കൂറിനുള്ളിൽ 4000ന്‌ മുകളിൽ ആളുകളാണ്‌ പ്രതിഷേധക്കളി ഏറ്റെടുത്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home