പോളിങ് ഉദ്യോഗസ്ഥർക്ക് നാളെ പ്രത്യേക പരിശീലനം

കൊച്ചി
നിയമസഭാ തെരഞ്ഞെടുപ്പിന് പോളിങ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടികളിൽ വിവിധ കാരണങ്ങളാൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി തിങ്കളാഴ്ച പ്രത്യേക പരിശീലനം സംഘടിപ്പിക്കും. രാവിലെ 10ന് നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ എത്തണം.
35,627 പ്രചാരണ ബോർഡുകൾ നീക്കി
കൊച്ചി
ജില്ലയില്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഇതുവരെ നീക്കിയത് 35,627 പ്രചാരണ ബോര്‍ഡുകള്‍. ശനിയാഴ്ച നീക്കിയ 2953 ബോർഡുകൾ ഉൾപ്പെടെയാണിത്. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് സി- വിജിൽ (c VIGIL) ആപ്പ് വഴിയോ [email protected] ഇ-മെയിൽ വിലാസത്തിലോ അയക്കാം. സി -വിജിൽ ആപ്പിൽ ഇതുവരെ 12,713 പരാതികളാണ് ലഭിച്ചത്. ഇതിൽ 12,711 എണ്ണത്തിൽ നടപടി സ്വീകരിച്ചു.










0 comments