വാർഡുകളിൽ വയോജന കൂട്ടായ്മകൾ രൂപീകരിച്ചു

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ വാർഡുകളിൽ വയോജന കൂട്ടായ്മകൾ രൂപീകരിക്കുന്ന ചടങ്ങ് ടോണി ചമ്മണി എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
വൈപ്പിൻ
ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വയോജന കൂട്ടായ്മകൾക്ക് രൂപംനൽകി. ഡോക്ടർമാർ, മനശ്ശാസ്ത്ര വിദഗ്‌ധർ, ഫിസിയോ തെറാപ്പിസ്റ്റുകൾ എന്നിവരുടെ സേവനം ഉറപ്പുവരുത്തുകയും പരിശീലനം ലഭിച്ച വളന്റിയർമാർ മുഖേന ആരോഗ്യ പരിപാലന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും.
രാജഗിരി കാരുണ്യ ട്രസ്റ്റും ആശുപത്രിയുടെയും വൈപ്പിൻ പെൻഷനേഴ്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സഹകരണത്തോടെ അഞ്ചുവർഷത്തെ പദ്ധതിക്കാണ് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് രൂപംനൽകിയിരിക്കുന്നത്.
അയ്യമ്പിള്ളി സഹകരണനിലയത്തിൽ ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി അധ്യക്ഷനായി.
രാജഗിരി ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ പരിശോധനാ ഉപകാരണങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഡയറക്ടർ ഡോ. ഷിബു ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ഷെന്നി ഫ്രാൻസിസ്, ഡോ. കെ എസ് പുരുഷൻ, ഇ കെ ജയൻ, കെ എ സാജിത്ത്, കെ എസ് നിബിൻ, ഡോ. സണ്ണി ഓരത്തേൽ എന്നിവർ സംസാരിച്ചു.









0 comments