ഏലൂരിൽ ഇ–മാലിന്യം ശേഖരിച്ചുതുടങ്ങി

കളമശേരി
ഏലൂർ നഗരസഭയിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും പഴയ ഇലക്ട്രോണിക് സാധനങ്ങൾ (ഇ–-മാലിന്യം) ഹരിതകർമസേന ഇനിമുതൽ വിലനൽകി ശേഖരിക്കും. ടെലിവിഷൻ (എൽസിഡി, എൽഇഡി, സിആർടി), ഫ്രിഡ്ജ്, വാഷിങ് മെഷീൻ, എസി, ലാപ്ടോപ്, മൊബൈൽ ഫോൺ, മിക്സർ ഗ്രൈൻഡർ, അയേൺ ബോക്സ്, കംപ്യൂട്ടർ മോണിറ്റർ, പ്രിന്റർ, ബാറ്ററി, യുപിഎസ്, ഇൻവെർട്ടർ എന്നിവയാണ് ശേഖരിക്കുക. ഏലൂർ നഗരസഭാ ഓഫീസിലെ ഇ–- മാലിന്യം ശേഖരിച്ച് ചെയർമാൻ എ ഡി സുജിൽ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി എ ഷെറീഫ്, നഗരസഭാ സെക്രട്ടറി സുജിത് കരുൺ, ക്ലീൻ സിറ്റി മാനേജർ എസ് പി ജയിംസ് എന്നിവർ സംസാരിച്ചു.








0 comments