ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം
കൊടിമരജാഥയ്ക്ക് ആവേശോജ്വല സ്വീകരണം

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന കൊടിമരജാഥ ക്യാപ്റ്റൻ ചിന്താ ജെറോമിനെ ജില്ലാ അതിർത്തിയായ കൂത്താട്ടുകുളം ചോരക്കുഴിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സ്വീകരിക്കുന്നു
കൊച്ചി
തൃശൂരില്‍ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ കൊടിമരജാഥയ്ക്ക് ജില്ലയില്‍ ആവേശോജ്വല സ്വീകരണം. കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം ക്യാപ്റ്റനും എം ഷാജർ മാനേജരുമായ ജാഥയെ ജില്ലാ അതിർത്തിയായ കൂത്താട്ടുകുളം ചോരക്കുഴിയിൽ മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ സ്വീകരിച്ചു.
യോഗത്തില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എസ് കൃഷ്ണദാസ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, ഏരിയ സെക്രട്ടറി പി ബി രതീഷ്, ആർ രഞ്‌ജിത്, മീനു സുകുമാരൻ, നിഖിൽ ബാബു, ബിബിൻ വർഗീസ്, അരുൺ അശോകൻ എന്നിവര്‍ സംസാരിച്ചു.
മൂവാറ്റുപുഴയിലെ സ്വീകരണത്തില്‍ ബ്ലോക്ക് പ്രസിഡന്റ് അഖിൽ പ്രകാശ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം ഷിജു ഖാൻ, ജില്ലാ വൈസ് പ്രസിഡന്റ് മനീഷ രാധാകൃഷ്ണൻ, ചിഞ്ചു ബി കൃഷ്ണ, സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, വിജയ് കെ ബേബി തുടങ്ങിയവർ സംസാരിച്ചു.
പെരുമ്പാവൂരില്‍ കാലടി കവലയിൽനിന്ന് എതിരേറ്റു. സ്വീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം എസ് അജിത് അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട്, ബ്ലോക്ക് സെക്രട്ടറി പി എ അഷ്കർ, ജെ ആർ രഞ്ജിത്, ജി അനന്തു, സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.
അങ്കമാലിയില്‍ സിഎസ്എയില്‍ സ്വീകരണം നല്‍കി. ചിന്ത ജെറോം, ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.










0 comments