ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം: ഇരുന്പനത്ത് ഫുട്‌ബോൾ ടൂർണമെന്റ്

എം ആർ വിദ്യാധരൻ മെമ്മോറിയൽ ഫൈവ്‌സ് ഫുട്ബോൾ ടൂർണമെന്റ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആര്‍ രഞ്ജിത് ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ
ജൂലൈ അഞ്ചുമുതൽ ഏഴുവരെ പറവൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന അനുബന്ധ പരിപാടികൾക്ക് തുടക്കമായി.
ഇരുമ്പനം കെ ഭാസ്കരൻ ഗ്രൗണ്ടിൽ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എം ആർ വിദ്യാധരൻ സ്മാരക ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ജില്ലാ സെക്രട്ടറി എ ആര്‍ രഞ്ജിത് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ടി അഖിൽദാസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു, ബ്ലോക്ക് സെക്രട്ടറി സി ആർ രാഹുൽ, കെ ടി തങ്കപ്പൻ, സിപിഐ എം ലോക്കൽ സെക്രട്ടറി ടി എം ഗിരീഷ്, വി ജി രാജലക്ഷ്മി, അമൽ അപ്പുക്കുട്ടൻ, സാന്ദ്ര നടേശൻ, ജിനു ശിവദാസ്, എൻ എസ് സുജിത്ത്, എ എസ് രഞ്ജിത് കുമാർ, കെ പി അജു, എം ആർ വിഷ്ണു, വി പി ജയരാജ് എന്നിവർ സംസാരിച്ചു.
16 ടീമുകൾ പങ്കെടുക്കുന്ന മത്സരം ഞായറാഴ്‌ച സമാപിക്കും. ഒന്നാംസമ്മാനമായി 15,000 രൂപയും ട്രോഫിയും രണ്ടാംസമ്മാനമായി 10,000 രൂപയും ട്രോഫിയും നൽകും. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കലാകായിക മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.










0 comments