പിറവം കല്ലുമാരി കുടിവെള്ളപദ്ധതി നവീകരണം തുടങ്ങി

പിറവം
പിറവം നഗരസഭ കല്ലുമാരി കുടിവെള്ളപദ്ധതിയുടെ നവീകരണം തുടങ്ങി. 64 ലക്ഷം രൂപ മുടക്കിൽ പുതിയ പമ്പ്സെറ്റ് സ്ഥാപിക്കൽ, വിവിധയിടങ്ങളിലെക്ക് പൈപ്പ് ലൈൻ, പാഴൂർ പമ്പുഹൗസ് കെട്ടിടം നവീകരണം എന്നിവയാണ് ലക്ഷ്യമിടുന്നത്.
പാഴൂർ, മാമ്മലക്കവല, നമ്പൂരിമല, കളമ്പൂർ, കോട്ടപ്പുറം പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകും. നിർമാണോദ്ഘാടനം നഗരസഭ അധ്യക്ഷ ജൂലി സാബു നിർവഹിച്ചു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം, ജൂബി പൗലോസ്, ഷൈനി ഏലിയാസ്, വത്സല വർഗീസ്, ഡോ സജ്ജിനി പി ഗിരീഷ്‌കുമാർ, മോളി വലിയകട്ടയിൽ എന്നിവർ സംസാരിച്ചു.









0 comments