ad
Deshabhimani

യാത്രക്കാര്‍ക്ക് സംഭാരം നൽകി 
ജോയും കുടുംബവും

drinking water

സ്വിറ്റ്സർലൻഡ് സ്വദേശി ജോയും കുടുംബവും സംഭാരവിതരണത്തിൽ

വെബ് ഡെസ്ക്

Published on Apr 11, 2026, 01:33 AM | 1 min read

മട്ടാഞ്ചേരി

കൊടുംചൂടിൽ വലയുന്ന വഴിയാത്രക്കാർക്ക് ആശ്വാസംപകരാൻ ഇക്കുറിയും സംഭാരവിതരണത്തിനെത്തി സ്വിറ്റ്സർലൻഡ്‌ സ്വദേശി ജോയും കുടുംബവും.

മൈത്രി സോഷ്യൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരി ഹാജി ഈസ സ്കൂളിനുസമീപം നടത്തിവരുന്ന ജനകീയ തണ്ണീർപ്പന്തലിലാണ് ജോയും കുടുംബവും സംഭാരം വിതരണം ചെയ്തത്. കഴിഞ്ഞവർഷം കൊച്ചി സന്ദർശിക്കുന്നതിനിടയിൽ മൈത്രി ചെയർമാൻ ദീപക് പൂജാരയുടെ നേതൃത്വത്തിൽ നാട്ടുകാർക്ക് സൗജന്യമായി സംഭാരവിതരണം ചെയ്യുന്നത് കണ്ട് ജോ ഇവർക്കൊപ്പം പങ്കുചേർന്നിരുന്നു.


ഇത്തവണ കൊച്ചി കാണാൻ കുടുംബത്തോടൊപ്പം എത്തിയ ജോ പാലസ് റോഡിലെത്തി സംഭാരവിതരണത്തിൽ പങ്കെടുത്തു. സൗജന്യസംഭരണ പാനീയ വിതരണപദ്ധതി ഏറെ ആകർഷകമാണെന്ന് ജോ പറഞ്ഞു. കഴിയുമെങ്കിൽ അടുത്ത വർഷവും എത്തുമെന്നും പറഞ്ഞു. ഗുജറാത്തി വംശജനായ ദീപക് പൂജാരയും ഭാര്യ ജാസ്മിനും ചേർന്നാണ് സംഭാരം തയ്യാറാക്കുന്നത്. ദിവസവും 300 ലിറ്റർ സംഭാരമാണ് സൗജന്യമായി നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home