ദേശാഭിമാനി പത്രപ്രചാരണം
നാടുണർത്തി മാധ്യമ സെമിനാറുകൾ

കൊച്ചി
കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ നാടിനെ പ്രതിരോധസജ്ജമാക്കി ദേശാഭിമാനി മാധ്യമ സെമിനാറുകൾ. വൈപ്പിൻ, പള്ളുരുത്തി, മൂവാറ്റുപുഴ, കവളങ്ങാട് ഏരിയകളിൽ ഞായർ വൈകിട്ടായിരുന്നു സെമിനാറുകൾ. ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായാണ് സെമിനാറുകൾ സംഘടിച്ചത്.
നായരന്പലം മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പ്രൊഫ. കെ കെ ജോഷി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, ഏരിയ സെക്രട്ടറി എ പി പ്രിനിൽ, ഏരിയ കമ്മിറ്റി അംഗം കെ എസ് സാജിത്, പ്രൊഫ. പി കെ രവീന്ദ്രൻ, പി ബി സജീവൻ എന്നിവർ സംസാരിച്ചു.
കുമ്പളങ്ങിവഴി പിഎംഎസ്സി ബാങ്ക് ഹാളിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി എ പീറ്റർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, ജില്ലാ കമ്മിറ്റി അംഗം ടി വി അനിത, ഏരിയ സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ, കെ കെ സുരേഷ് ബാബു, കെ പി ശെൽവൻ, വി എ ശ്രീജിത്ത്, എം എസ് ശോഭിതൻ എന്നിവർ സംസാരിച്ചു.
മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സജി ജോർജ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം എ സഹീർ, വി ആർ ശാലിനി, ഇലാഹിയ എഡ്യുക്കേഷൻ ട്രസ്റ്റ് സെക്രട്ടറി കെ എം ഷംസുദീൻ തുടങ്ങിയവർ സംസാരിച്ചു.
നെല്ലിമറ്റത്ത് കവളങ്ങാട് സഹകരണ ബാങ്ക് ഹാളിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാജി മുഹമ്മദ് അധ്യക്ഷനായി. കവളങ്ങാട് ഏരിയ സെക്രട്ടറി എ എ അൻഷാദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പി ജയിംസ്, നിർമല മോഹൻ, കെ സി അയ്യപ്പൻ, ഷിബു പടപറമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.









0 comments