Deshabhimani

മഞ്ഞപ്രയിലും കിടങ്ങൂരിലും 
‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി തുടങ്ങി

‘Deshabhimani Aksharamuttam’ Project
വെബ് ഡെസ്ക്

Published on Oct 29, 2026, 01:32 AM | 1 min read

അങ്കമാലി


മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ (ഹൈസ്കൂൾ വിഭാഗം) ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി ആരംഭിച്ചു. ഹയർ സെക്കൻഡറി മുൻ അധ്യാപകൻ സജീവ് അരീക്കൽ ഉദ്ഘാടനം ചെയ്തു.


സ്‌കൂൾ പ്രധാനാധ്യാപിക ജെ എ മഞ്ജു അധ്യക്ഷനായി. സ്‌കൂൾ സീനിയർ അസിസ്റ്റന്റ്‌ പി എം ബിജു, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്‌ രാജു അമ്പാട്ട്, പി ആർ സതീശൻ, സ്‌കൂൾലീഡർ അതുല്യ മനോഷ്, അധ്യാപകരായ വിക്ടോറിയ തോമസ്, പി ബി ശാന്തിനി, കെ വി ഡയശ്രീ, കെ പി ടിന്റു എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ അംഗം എ വി സൈമൺ ആണ്‌ പത്രം സ്‌പോൺസർ ചെയ്‌തത്‌.


കിടങ്ങൂർ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി ആരംഭിച്ചു. കോൺഫിഡന്റ് നിധി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എം വി മോഹനൻ, സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലളിത ട്രീസയ്‌ക്ക്‌ പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ പി ഷാജു, കെ വി കൃഷ്‌ണവേണി, കമ്പനി ഡയറക്ടർ യു ടി രാജൻ, സി ടി ജോസഫ്, പി സി സെബാസ്റ്റ്യൻ, എം എൻ ഷാജി എന്നിവർ സംസാരിച്ചു. കോൺഫിഡന്റ്‌ നിധിയാണ് പത്രം സ്പോൺസർ ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home