ad
Deshabhimani

കുസാറ്റ് പോസ്‌റ്റ്‌ ഓഫീസിന്‌ ന്യൂജെൻ ലുക്ക്‌ ​

cusat

മുഖഛായ മാറിയ കൊച്ചിൻ യൂണിവേഴ്സിറ്റി പോസ്റ്റ് ഓഫീസ്

വെബ് ഡെസ്ക്

Published on Apr 25, 2026, 02:02 AM | 1 min read

കളമശേരി


പുതുതലമുറയെ ആകർഷിക്കാൻ ന്യൂജെൻ ലുക്കിലേക്ക് മാറുകയാണ് കൊച്ചി യൂണിവേഴ്സിറ്റി പോസ്റ്റ്‌ ഓഫീസ്. കലാലയങ്ങളിലെ പോസ്റ്റ് ഓഫീസുകളെ നവീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പുതുമോടിയിലേക്ക് മാറുന്ന ആദ്യ പോസ്റ്റ് ഓഫീസാണിത്.


കെട്ടിടത്തിന്റെ മുൻവശം ചിത്രങ്ങൾ വരച്ച്‌ മനോഹരമാക്കി. കഥകളിരൂപവും ജലാശയവുമാണ് പ്രധാന കവാടത്തിന് സമീപമൊരുക്കിയത്. മഹാത്മാഗാന്ധിയുടെ നൂറാംപിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാമ്പ്, പോസ്റ്റ് കാർഡ്, ഇൻലൻഡ്‌, കവർ, പോസ്റ്റാഫീസ് സീൽ എന്നിവയും ചുവർചിത്രത്തിലുണ്ട്.


വിവിധ സേവനങ്ങൾക്കായി പുതിയ കൗണ്ടറുകൾ, സൗജന്യ വൈഫൈ, ചാർജിങ് സ്പോട്ടുകൾ, കുടിവെള്ളം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പുതുക്കിയ കെട്ടിടത്തിന്റെയും സംവിധാനങ്ങളുടെയും ഉദ്ഘാടനം മെയ് രണ്ടാംവാരത്തിൽ നടക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home