ad
Deshabhimani

കുസാറ്റിന്‌ പവർകട്ട്‌ പേടിക്കേണ്ട; സോളാർ വൈദ്യുതിനിലയം തുറന്നു ​

CUSAT

കുസാറ്റിൽ സ്ഥാപിച്ച 50 കിലോവാട്ട് ഗ്രിഡ്-കണക്ടഡ് സോളാർ നിലയം വൈസ് ചാൻസലർ പ്രൊഫ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 21, 2026, 02:30 AM | 1 min read

കളമശേരി


കൊച്ചി സർവകലാശാലയുടെ വൈദ്യുതിച്ചെലവും കാർബൺ ബഹിർഗമനവും കുറയ്ക്കുന്നതിനായി തൃക്കാക്കര ക്യാമ്പസിൽ സോളാർ വൈദ്യുതിനിലയം വൈസ് ചാൻസലർ പ്രൊഫ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ കുസാറ്റ് രജിസ്ട്രാർ പ്രൊഫ. എ യു അരുൺ അധ്യക്ഷനായി. അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന്റെ മുകളിൽ 50 കിലോവാട്ട് ഗ്രിഡ്-കണക്റ്റഡ് നിലയം കൊച്ചി കപ്പൽശാലയുടെ പൊതുനന്മ ഫണ്ടിൽനിന്ന്‌ 21.68 ലക്ഷം രൂപ ചെലവഴിച്ചാണ് സ്ഥാപിച്ചത്. വർഷം 73,000 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് നിലയം.

കപ്പൽശാല ജനറൽ മാനേജർ സന്തോഷ് ഫിലിപ്പ്, കുസാറ്റ് പരീക്ഷ കൺട്രോളർ പ്രൊഫ. എൻ മനോജ്, ഫിനാൻസ് ഓഫീസർ പി ജി ഗിരീഷ് കുമാർ, ഡിഡിയു കൗശൽ കേന്ദ്ര ഡയറക്ടർ ഡോ. എസ് സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.


​കുസാറ്റിലെ ഡിഡിയു കൗശൽ കേന്ദ്രമാണ് പദ്ധതി ആവിഷ്‌കരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തത്. സർവകലാശാലയുടെ എൻജിനിയറിങ്‌ വിഭാഗമാണ്‌ നിർവഹണം.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home