ad
Deshabhimani

കുസാറ്റിൽ ശാസ്ത്ര സമീക്ഷ സമാപിച്ചു

CUSAT

കുസാറ്റ് ഫിസിക്സ് വകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ചേർന്ന് സംഘടിപ്പിച്ച 
ശാസ്ത്ര സമീക്ഷയിൽനിന്ന്

വെബ് ഡെസ്ക്

Published on May 21, 2026, 01:36 AM | 1 min read

കളമശേരി


കൊച്ചി സർവകലാശാല ഫിസിക്സ് വകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും (കെഎസ്-സിഎസ്ടിഇ) ചേർന്ന് സംഘടിപ്പിച്ച ശാസ്ത്ര സമീക്ഷ ഓറിയന്റേഷൻ പരിപാടി സമാപിച്ചു. ശാസ്ത്രക‍ൗതുകം വളർത്താൻ ലക്ഷ്യമിട്ട് അഞ്ച് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽനിന്നായി ദിവസവും 50 വിദ്യാർഥികൾ പങ്കെടുത്തു.


ഫിസിക്സ് വിഭാഗത്തിലെ അധ്യാപകരോടൊപ്പം കുസാറ്റിലെ വിവിധ വകുപ്പുകളിലെ അധ്യാപകരും വിദ്യാർഥികൾക്കായി സാങ്കേതിക സെഷനുകൾ നയിച്ചു. വിവിധ ഗവേഷണ ലബോറട്ടറികളും സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയും (സി- സിസ്) സന്ദർശിച്ചു. പ്രവൃത്തിയിലൂടെ പഠനം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രസങ്കൽപ്പങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. ഫിസിക്സ് വിഭാഗം പ്രൊഫസർ ഡോ. എ എസ് ആശ നേതൃത്വം നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home