ad
Deshabhimani

ലെഡ്‌രഹിത തെർമോ ഇലക്ട്രിക് വസ്തു: കുസാറ്റിന് പേറ്റന്റ്

cusat
വെബ് ഡെസ്ക്

Published on Mar 29, 2026, 12:44 AM | 1 min read

കളമശേരി


കൊച്ചി സർവകലാശാല ഗവേഷകർ വികസിപ്പിച്ച ലെഡ്‌രഹിത തെർമോ ഇലക്ട്രിക് വസ്തുവിന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. ശുദ്ധ ഊർജവും കൂളിങ് സാങ്കേതികവിദ്യകളും സംബന്ധിച്ച പുതിയ സാധ്യത തുറക്കുന്ന സംവിധാനം കുസാറ്റ് ഫിസിക്സ് വകുപ്പ് അധ്യാപകനായിരുന്ന പ്രൊഫ. എം ആർ അനന്തരാമനും ഗവേഷക വിദ്യാർഥിയായിരുന്ന ഡോ. ശ്രീറാം പുനത്തിൽ രാമനുമാണ് കണ്ടെത്തിയത്. ഡോ. ശ്രീറാം നിലവിൽ റൈസ് യൂണിവേഴ്സിറ്റി പോസ്റ്റ്‌ ഡോക്ടറൽ ഫെലോ ആണ്.


​വിവിധ അവസരങ്ങളിൽ, ഉപയോഗിക്കാതെ പോകുന്ന താപോർജത്തെ (വേസ്റ്റ് ഹീറ്റ്) കാൽസ്യം മാംഗനൈറ്റ് അടിസ്ഥാനമാക്കിയ പുതിയ സംവിധാനത്തിന് വൈദ്യുതിയാക്കി മാറ്റാം. ലെഡ് ഉപയോഗിക്കുന്നില്ല എന്നതാണ് സവിശേഷത. വാഹനങ്ങളുടെ എക്സോസ്റ്റ്, വീടുകളിലെയും ഫാക്ടറികളിലെയും ചിമ്മിനികൾ തുടങ്ങിയവയിൽ ഇത് വിജയകരമായി പരീക്ഷിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാമെന്ന് തെളിയിച്ചതാണ്.


​വോൾട്ടേജ് നൽകിയാൽ കംപ്രസറുകളോ ഗ്യാസോ ചലിക്കുന്ന ഭാഗങ്ങളോ ഇല്ലാതെതന്നെ ശീതീകരണ സംവിധാനമാകാനും ഇതിന് കഴിയും. ശീതീകരണ ശേഷികൊണ്ട് അന്തരീക്ഷ താപനിലയിൽനിന്ന് 15 സെക്കൻഡിനുള്ളിൽ പൂജ്യം ഡിഗ്രി സെന്റിഗ്രേഡ്‌വരെ താപനില കുറയ്ക്കുകയും സാധാരണ സാഹചര്യങ്ങളിൽപ്പോലും ഐസ് രൂപപ്പെടുത്തുകയും ചെയ്യാമെന്ന് പ്രൊഫ. അനന്തരാമൻ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home