സീഷെൽസ് മന്ത്രിതലസംഘം കുസാറ്റിൽ

സീഷെൽസ് പ്രതിനിധിസംഘം കുസാറ്റ് അധികൃതരോടൊപ്പം
കളമശേരി
സീഷെൽസ് റിപ്പബ്ലിക്കിലെ മന്ത്രി വാലസ് കോസ്‌ഗ്രോയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം കൊച്ചി സർവകലാശാല സന്ദർശിച്ചു.
മത്സ്യബന്ധനം, കൃഷി, ബ്ലൂ ഇക്കോണമി എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് വാലസ് കോസ്‌ഗ്രോ. ഈ മേഖലകളിൽ അക്കാദമികവും സ്ഥാപനതലത്തിലുള്ളതുമായ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ സംബന്ധിച്ച് കുസാറ്റ് അധികൃതരുമായി പ്രതിനിധിസംഘം ചർച്ച നടത്തി. സീഷെൽസ് ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി കെവൻ നാൻസി ഉൾപ്പെടെ ഏഴംഗ സംഘമാണ് കുസാറ്റിലെത്തിയത്.
യൂണിവേഴ്സിറ്റി ഓഫ് സീഷെൽസുമായി സഹകരിക്കുന്നതിനും അന്തരീക്ഷശാസ്ത്രം ഉൾപ്പെടെയുള്ള അന്തർവിഷയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനുമുള്ള സാധ്യതകളും ചർച്ച ചെയ്തു. കുസാറ്റ് രജിസ്ട്രാർ ഡോ. എ യു അരുൺ, എമിരിറ്റസ് പ്രൊഫസർ ഡോ. മുഹമ്മദ് ഹത്ത, സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് ഡയറക്ടർ പ്രൊഫ. മിനി ശേഖരൻ, കുസാറ്റ് ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർ ഡോ. ഹരീഷ് എൻ രാമനാഥൻ തുടങ്ങിയവർ സംഘാംഗങ്ങളുമായി ചർച്ചയ്‌ക്ക് നേതൃത്വം നൽകി.









0 comments