ad
Deshabhimani

print edition ഐബിസി ചട്ടം കോർപറേറ്റ്‌ 
കൊള്ളയ്‌ക്ക് ഉപാധി: സിഐടിയു

citu
വെബ് ഡെസ്ക്

Published on Aug 29, 2026, 01:35 AM | 2 min read

ന്യൂഡൽഹി: സുഭാഷ്‌ ചന്ദ്രയുടെ 22,000 കോടിരൂപ കടം ആറരക്കോടി രൂപയായി വെട്ടിക്കുറച്ച ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ വിധിയെ അപലപിച്ച്‌ സിഐടിയു. ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്‌സി കോഡിനെ (ഐബിസി) തുടക്കം മുതൽ സിഐടിയു എതിർത്തിരുന്നു. കോർപ്പറേറ്റ് കടം തിരിച്ചുപിടിക്കുന്നതിനുപകരം വീഴ്ച വരുത്തുന്നവർക്ക് വൻതോതിലുള്ള ഇളവ്‌ അനുവദിക്കുന്നതും അതിന്റെ ഭാരം ബാങ്കുകളിലേക്കും ധനകാര്യ സ്ഥാപനങ്ങളിലേക്കും ഒടുവിൽ ജനങ്ങളിലേക്കും എത്തുമെന്ന്‌ സിഐടിയു മുന്നറിയിപ്പുനൽകിയിരുന്നു.


കോർപ്പറേറ്റ് ആസ്തികളും സെക്യൂരിറ്റികളും ഗ്യാ സുഭാഷ്‌ ചന്ദ്രയുടെ 22,000 കോടിരൂപ കടം ആറരക്കോടി രൂപയായി വെട്ടിക്കുറച്ച ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ വിധിയെ അപലപിച്ച്‌ സിഐടിയുരന്റികളുംവഴി വായ്‌പാതുക പരാമവധി തിരിച്ചുപിടിക്കണം. പണം വഴിതിരിച്ചുവിടൽ, ആസ്തികൾ മറച്ചുവയ്ക്കൽ എന്നിവയുണ്ടെങ്കിൽ അത്‌ കണ്ടെത്താൻ സ്വതന്ത്ര അന്വേഷണംവേണം. ഐബിസി ചട്ടം റദ്ദാക്കി പകരം ശക്തമായ സവിധാനം വേണം. വലിയ കോർപ്പറേറ്റ് ഇൻസോൾവൻസി കേസുകൾ പരിഹരിക്കുന്ന രീതിയിൽ സമഗ്ര പുനപരിശോധന വേണമെന്ന്‌ സിഐടിയു പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


മോദി സർക്കാർ കൊണ്ടുവന്ന നവ ഉദാരവൽക്കരണ നിയമങ്ങളുടെ ദുഷ്ഫലമാണ്‌ ഇ‍ൗ ചട്ടം. 22,006 കോടിരൂപ എസ്സൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികൾ എടുത്ത വായ്പകൾക്ക് സുഭാഷ് ചന്ദ്ര നൽകിയ വ്യക്തിഗത ഗ്യാരന്റികളിൽനിന്നുണ്ടായ ബാധ്യതകളാണ്. സുഭാഷ്‌ ചന്ദ്രയുടെ തിരിച്ചടവ് പദ്ധതി അംഗീകരിച്ചത്‌ വായ്‌പയെടുത്ത കന്പനികളുടെ ബാധ്യത ഇല്ലാതാക്കുന്നില്ല. ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും പരമാവധി പണം തിരിച്ചുപിടിക്കണം. ക്രെഡിറ്റേഴ്‌സ്‌ സമിതി വോട്ടെടുപ്പിൽ 61.78 ശതമാനം വോട്ട്‌ വിഹിതമുള്ള കൈവശമുള്ള അഞ്ച് സ്ഥാപനങ്ങളാണ്‌ തിരിച്ചടവ്‌ പദ്ധതിക്ക്‌ അംഗീകാരം നൽകിയെന്നാണ്‌ റിപ്പോർട്ട്‌. പ്രമോട്ടറായ എസ്സൽ ഗ്രൂപ്പുമായി ഇവയ്‌ക്കുള്ള ബന്ധം മുൻനിർത്തി എച്ച്‌ഡിഎഫ്‌സി, ഐഡിബിഐ ട്രസ്റ്റിഷിപ്പ്, ആർബിഎൽ തുടങ്ങിയവ ഇ‍ൗ സ്ഥാപനങ്ങളുടെ യോഗ്യതയെ ചോദ്യം ചെയ്‌തിരുന്നു. ക്രെഡിറ്റർമാരുടെ യോഗ്യത, യഥാർഥ ഗുണഭോക്തൃ ഉടമസ്ഥാവകാശം, വോട്ടിങ്‌ അവകാശങ്ങൾ എന്നിവയിൽ സുതാര്യത വേണം. എൽഐസി ഹ‍ൗസിങ്‌ ഫിനാൻസിന്റെ 1,322.39 കോടി രൂപയുടെ ക്ലെയിമിൽ 38 ലക്ഷം മാത്രം തിരിച്ചുപിടിക്കാൻ അനുവദിച്ചത്‌ ആശങ്കാജനകമാണ്‌. ഐബിസി ചട്ടമനുസരിച്ചുള്ള തൊണ്ണൂറ്‌ ശതമാനം കേസുകളിലും വലിയ ഇളവുകളാണ്‌ കോർപറേറ്റ്‌ വായ്‌പെയടുത്തവർക്ക്‌ ലഭിച്ചത്‌. കോർപ്പറേറ്റ് ലാഭം സ്വകാര്യമായി നിലനിൽക്കുകയും നഷ്ടം ജനങ്ങൾ വഹിക്കണമെന്ന്‌ പറയുന്നത്‌ അംഗീകരിക്കാനാകില്ലെന്നും ജനറൽ സെക്രട്ടറി എളമരം കരീം പ്രസ്താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home