ad
Deshabhimani

print edition നീരജ്‌ ചോപ്ര 
ഡയമണ്ട്‌ ലീഗ്‌ ഫൈനലിൽ ഇറങ്ങും

neeraj chopra.
വെബ് ഡെസ്ക്

Published on Aug 29, 2026, 01:42 AM | 1 min read

ബ്രസൽസ്‌: ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ്‌ ചോപ്ര ഡയമണ്ട്‌ ലീഗ്‌ ഫൈനലിൽ ഇറങ്ങും. ബ്രസൽസിൽ സെപ്‌തംബർ 4, 5 തിയതികളിലാണ്‌ മത്സരം. ആറ്‌ താരങ്ങളിൽ അവസാനസ്ഥാനക്കാരനായാണ്‌ ഇത്തവണ യോഗ്യത. ഇ‍ൗ സീസണിൽ രണ്ട്‌ ഡയമണ്ട്‌ ലീഗിലാണ്‌ മത്സരിച്ചത്‌. ദോഹയിൽ 85.69 മീറ്റർ എറിഞ്ഞ്‌ നാലാമതായിരുന്നു. ലോസൻ ലീഗിൽ 88.05 മീറ്ററോടെ രണ്ടാംസ്ഥാനം.


ഇ‍ൗ സീസണിൽ മികച്ച ഫോമിലുള്ള ശ്രീലങ്ക രുമേഷ്‌ തരംഗ പതിരഗെ 39 പോയിന്റ്‌ നേടി ഒന്നാമതാണ്‌. ആൻഡേഴ്‌സൺ പീറ്റേഴ്‌സ്‌(ഗ്രനഡ), കെഷോൺ വാൽക്കോട്ട്‌ (ട്രിനിഡാഡ്‌), കർട്ടിസ്‌ തോംപ്‌സൺ (അമേരിക്ക), ജൂലിയസ്‌ യെഗാേ(കെനിയ) എന്നിവർക്ക്‌ പിന്നിൽ 12 പോയിന്റോടെയാണ്‌ അഞ്ചാം തവണയും നീരജ്‌ ഫൈനലിന്‌ ടിക്കറ്റെടുത്തത്‌. 2022ൽ ചാമ്പ്യനായപ്പോൾ കഴിഞ്ഞ മൂന്ന്‌ വർഷവും റണ്ണറപ്പായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home