പായിപ്പാട്ടാറ്റിൽ പായിപ്പാടൻ

ഹരിപ്പാട്
പായിപ്പാട്ടാറ്റിൽ മൂന്ന് ദിവസമായി നടന്ന ജലോത്സവത്തിൽ ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ ഫൈനൽ ജേതാവായി. മഹേഷ് കറുകത്തറയിൽ ആയിരുന്നു ആരോമ ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടന്റെ ക്യാപ്റ്റൻ. മുട്ടേൽ തങ്കച്ചൻ ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേലപാടം ചുണ്ടനാണ് രണ്ടാം സ്ഥാനം. ദൃശ്യ സുരേഷ് ക്യാപ്റ്റനായ ചെറുതന ചുണ്ടനാണ് മൂന്നാംസ്ഥാനം. ഫസ്‌റ്റ് ലൂസേഴ്‌സ് മത്സരത്തിൽ ആയാപറമ്പ് വലിയ ദിവാൻജിക്കാണ് ഒന്നാംസ്ഥാനം . രണ്ടും മൂന്നും സ്ഥാനങ്ങൾ ആനാരിയും കാരിച്ചാലും നേടി. സെക്കൻഡ് ലൂസേഴ്‌സ് മത്സരത്തിൽ ആയാപറമ്പ് പാണ്ടി ഒന്നാമതും വീയപുരം രണ്ടാമതും കരുവാറ്റാ മൂന്നാമതുമെത്തി. തമിഴ് ചലച്ചിത്രതാരം പ്രശാന്ത് ത്യാഗരാജൻ വിശിഷ്‌ടാതിഥിയായി. ചുണ്ടൻവള്ളങ്ങളുടെ മാസ്‌ഡ്രില്ലിന് എസ് ഗോപാലകൃഷ്‌ണൻ നേതൃത്വം നൽകി. കലക്‌ടർ ഷാജി വി നായർ, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ നാഥൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഓമന, ആർ രാജേഷ്, ശ്രീലേഖ മനു, പഞ്ചായത്ത് അംഗം നിഷ ജോജി, കാർത്തികപ്പള്ളി തഹസിൽദാർ ബിജു എന്നിവർ സംസാരിച്ചു. കായംകുളം ഡിവൈഎസ്‌പി ടി രാജപ്പൻ റാവുത്തർ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റെജി ചെറിയാൻ എംഎൽഎ സമ്മാനം നൽകി.









0 comments