ad
Deshabhimani

കുസാറ്റ് ഗവേഷകർക്ക് പേറ്റന്റ്

ചെങ്കൽമണ്ണും ഫൈബർ മാലിന്യവുംകൊണ്ട് 
പരിസ്ഥിതിസൗഹൃദ നിർമാണ ബ്ലോക്ക്‌

cusat

പ്രൊഫ. ഡോ. 
ദീപ ജി നായർ, ഡോ. എം ജി 
ശ്രീകുമാർ

വെബ് ഡെസ്ക്

Published on May 22, 2026, 01:15 AM | 1 min read

കൊച്ചി


ലാറ്ററൈറ്റിക് (ചെങ്കൽ) മണ്ണും ഫൈബർ മാലിന്യവസ്തുക്കളും ഉപയോഗിച്ച് കൂടുതൽ ബലമുള്ള പരിസ്ഥിതിസൗഹൃദ നിർമാണ ബ്ലോക്കുകൾ നിർമിക്കാനുള്ള സാങ്കേതികവിദ്യക്ക്‌ കുസാറ്റ്‌ ഗവേഷകർക്ക്‌ പേറ്റന്റ്‌.

സുസ്ഥിര നിർമാണരീതികളെ മുൻനിർത്തി വികസിപ്പിച്ച ‘പോസ്റ്റ്-ക്യൂറിങ്‌ ആൽക്കലി ആക്റ്റിവേറ്റഡ് ഫൈബർ റീ ഇൻഫോഴ്സ്ഡ് ലാറ്ററൈറ്റിക് സോയിൽ ബിൽഡിങ്‌ ബ്ലോക്കുകൾ’ നിർമാണ സാങ്കേതികവിദ്യയാണിത്‌. കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ പ്രൊഫ. ഡോ. ദീപ ജി നായർ, റിസർച്ച് സ്കോളറായിരുന്ന ഡോ. എം ജി ശ്രീകുമാർ (അസിസ്റ്റന്റ് എൻജിനിയർ, ആകാശവാണി, കൊച്ചി) എന്നിവർ ചേർന്നാണ്‌ സാങ്കേതികവിദ്യ വികസിപ്പിച്ചത്‌. പരമ്പരാഗതമായി നിർമാണസമയത്തുതന്നെ ആൽക്കലി ദ്രാവകം ചേർക്കുന്നതിന് പകരം, ബ്ലോക്കുകൾ ആദ്യം ക്യൂറിങ്‌ ചെയ്തശേഷം നിയന്ത്രിത ആൽക്കലി ദ്രാവകത്തിൽമുക്കി വീണ്ടും ക്യൂറിങ്‌ ചെയ്യുകയാണ്‌ ഇതിന്റെ രീതി. ---ഇതിലൂടെ ബ്ലോക്കുകളുടെ മർദശക്തി ഗണ്യമായി വർധിക്കുന്നതിനും വെള്ളം ആഗിരണം ചെയ്യുന്നത് കുറയ്ക്കാനും എഫ്ലോറസൻസ് (ഉപ്പുപൊട്ടൽ) ഒഴിവാക്കാനും സഹായിക്കുന്നു. താരതമ്യേന ചെലവും കുറവാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home