പഞ്ചവത്സര ബിഎസ്‌സി എൽഎൽബി ഇന്റേൺഷിപ്
ഹൈക്കോടതിയുമായി കുസാറ്റ് ധാരണപത്രം ഒപ്പിട്ടു

ഹൈക്കോടതിയുമായി ഒപ്പിട്ട ധാരണപത്രമനുസരിച്ച് ഇന്റേൺഷിപ്പിനെത്തിയ ആദ്യ ബാച്ച് കുസാറ്റ് വിദ്യാർഥികൾ
കളമശേരി
കുസാറ്റ് എൻ ആർ മാധവമേനോൻ ഇന്റർ ഡിസിപ്ലിനറി സെന്റർ (ഐസിആർഇപി) കേരള ഹൈക്കോടതിയുമായി ധാരണപത്രം ഒപ്പിട്ടു. പഞ്ചവത്സര ബിഎസ്‌സി എൽഎൽബി (ഹോണേഴ്സ് -കംപ്യൂട്ടർ സയൻസ്) പ്രോഗ്രാമിലെ വിദ്യാർഥികൾക്ക് ഇന്റേൺഷിപ് അവസരങ്ങൾ നൽകുന്നതിനുള്ള ധാരണപത്രമാണ് ഒപ്പിട്ടത്.
കുസാറ്റ് ആരംഭിച്ച പഞ്ചവത്സര പ്രോഗ്രാമിന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ട്. കുസാറ്റ് ഐസിആർഇപി ഡയറക്ടറും നിയമവകുപ്പ് ഡീനുമായ ഡോ. വാണി കേസരിയും ഹൈക്കോടതി രജിസ്ട്രാർ ജനറൽ ജി ഗോപകുമാറുമാണ് അഞ്ചുവർഷത്തേക്കുള്ള ധാരണപത്രം ഒപ്പിട്ടത്. രാജ്യത്ത് ആദ്യമായാണ് ഒരു ഹൈക്കോടതിയുമായി സർവകലാശാല ധാരണപത്രം ഒപ്പിടുന്നതെന്ന് ഡോ. വാണി കേസരി പറഞ്ഞു.










0 comments