കുസാറ്റിൽ അഭിനയക്കളരി തുടങ്ങി

കുസാറ്റിൽ നടക്കുന്ന അഭിനയക്കളരിയിൽ നടൻ സന്തോഷ് കീഴാറ്റൂർ ക്ലാസ് എടുക്കുന്നു
കളമശേരി
കുസാറ്റിൽ സർവകലാശാല യുവജനക്ഷേമവകുപ്പും സാംസ്കാരിക സംഘടനയായ ക്യു സ്പേസും ചേർന്ന് അഭിനയക്കളരി സംഘടിപ്പിച്ചു. സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു.
യൂത്ത് വെൽഫെയർ ഡയറക്ടർ ഡോ. പി കെ ബേബി, ശിൽപ്പശാല ഡയറക്ടർ ഡോ. അപർണ ലക്ഷ്മണൻ, ക്യു സ്‌പേസ് മാനേജർ വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു. സർവകലാശാല ഹിന്ദി ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപ്പശാലയിൽ വിവിധ അഭിനയരീതികൾ, ശബ്ദവിന്യാസം, മനോധർമം തുടങ്ങി അഭിനയത്തിന്റെ വിവിധ സങ്കേതങ്ങൾ പരിശീലിപ്പിക്കുന്നുണ്ട്. വെള്ളി വൈകിട്ട് സമാപിക്കും.










0 comments