പുതിയ കാഴ്ചകളുമായി "ക്രിപ്‌റ്റോകോൺ'

കടവന്ത്ര ക്ലിന്റ് ആർട്ട് ഗാലറിയിൽ "ക്രിപ്‌റ്റോകോൺ' ഗ്രൂപ്പ് ആർട്ട് പ്രദർശനത്തിനോടൊപ്പം നടന്ന തത്സമയ അവതരണം
കൊച്ചി
സമകാലികകലയുടെ പുതിയ കാഴ്ചകളുമായി ആർഎൽവി ഗവ. കോളേജിലെ അവസാനവർഷ ഫൈൻ ആർട്സ് വിദ്യാർഥികളുടെ കൂട്ടായ്മ ഒരുക്കുന്ന ‘ക്രിപ്റ്റോകോൺ' ശ്രദ്ധേയമാകുന്നു. കടവന്ത്ര ക്ലിന്റ് ആർട്ട് ഗാലറിയിലാണ് വേറിട്ട കലാപ്രദർശനം. ‘പെർഫോമൻസും അതുമായി ബന്ധപ്പെട്ട സംവേദനങ്ങളും' പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പ്രദർശനം വിഭാവനം ചെയ്തിരിക്കുന്നത്. കലയുടെ അവതരണവും ആസ്വാദകരുമായുള്ള അതിന്റെ ആശയവിനിമയവും ചർച്ച ചെയ്യുന്ന തത്സമയ ശിൽപശാല മാതൃകയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
യുവതലമുറയിലെ ശ്രദ്ധേയരായ പത്തോളം ചിത്രകാരന്മാരുടെയും ശില്‍പ്പികളുടെയും സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. കലാധ്യാപകൻ അനുദേവ് ആണ് ക്യൂറേറ്റർ. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് കലാപ്രദര്‍ശനം. സൃഷ്ടികളെ സംബന്ധിച്ചുള്ള തത്സമയ അവതരണം പകല്‍ മൂന്നുമുതൽ രാത്രി എട്ടുവരെ നടക്കും. 27 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യം. പ്രദര്‍ശനം ചിത്രകാരൻ ജിതിൻ ലാൽ ഉദ്ഘാടനം ചെയ്തു. സുധീഷ് കോട്ടേമ്പ്രം, അമി ഷൈന എന്നിവർ സംസാരിച്ചു.









0 comments