കൊടുംവേനലും വേനൽമഴയും
25.87 കോടിയുടെ കൃഷിനാശം

കൊച്ചി
കൊടും ചൂടിലും വേനല്‍മഴയിലും കാറ്റിലും ജില്ലയിലുണ്ടായത് 25.87 കോടിയുടെ കൃഷിനാശം. മാർച്ച് ഒന്നുമുതൽ മെയ് അഞ്ചുവരെ ജില്ലയിലെ 292.85 ഏക്കറിലെ കൃഷിയാണ് നശിച്ചത്.
റബർ, നെല്ല്, തെങ്ങ്, മറ്റു ഫലവൃക്ഷങ്ങൾ, കപ്പ, പച്ചക്കറി തുടങ്ങിയവയാണ് നശിച്ചത്.
ജില്ലയിലാകെ 9,566 കര്‍ഷകരുടെ കൃഷി നശിച്ചതായാണ് കണക്ക്.
വായ്പയെടുത്ത് പാട്ട ഭൂമിയില്‍ കൃഷിയിറക്കിയവരാണ് കൂടുതൽ പ്രതിസന്ധിയിലായത്. വിഷു വിപണിയും ഓണക്കാല മാര്‍ക്കറ്റും ലക്ഷ്യമിട്ട് നടത്തിയിരുന്ന കൃഷികള്‍ പലതും നഷ്ടത്തിലായി. ഏറ്റവും കൂടുതല്‍ നാശമുണ്ടായത് വാഴക്കൃഷിയിലാണ്. 150 ഏക്കറിലെ വാഴക്കൃഷി നശിച്ചു.
308 കര്‍ഷകരുടെ 4.75 ഹെക്ടറിലെ 2967 റബര്‍മരങ്ങള്‍ നശിച്ചു. 59 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അഞ്ച് ഹെക്ടറിലെ തെങ്ങും നശിച്ചിട്ടുണ്ട്. 21 കര്‍ഷകരുടെ ഏഴ് ഹെക്ടറിലെ നെല്‍ക്കൃഷിയും നശിച്ചിട്ടുണ്ട്. കുരുമുളക്, കൊക്കോ കൃഷിക്കും നാശംനേരിട്ടു. പ്ലാവും മാവുമടക്കം നിരവധി മരങ്ങളും കാറ്റില്‍ കടപുഴകി.










0 comments