ad
Deshabhimani

അടിപ്പാതയും സർവീസ് റോഡും പൂർത്തിയാക്കുക ; സിപിഐ എം പ്രവർത്തകർ 
കണ്ടെയ്നർ റോഡ് ഉപരോധിച്ചു

cpim protest
വെബ് ഡെസ്ക്

Published on Oct 23, 2025, 03:04 AM | 1 min read


കൊച്ചി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ദേശീയപാതാ അതോറിറ്റിക്കും മുളവുകാട് പഞ്ചായത്തിനുമെതിരെ പ്രതിഷേധവുമായി സിപിഐ എം. മുളവുകാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടെയ്നർ റോഡ് ഉപരോധിച്ചു. റോഡിന്റെ അടിപ്പാത നിർമാണവും സർവീസ് റോഡും പൂർത്തിയാക്കുക, കാന നിർമിക്കുക, അശാസ്ത്രീയമായി നിർമിച്ച കൽവർട്ടിന്റെ കോൺക്രീറ്റ് ബൻഡ് പൊളിച്ചുനീക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.


സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനംചെയ്തു. മുളവുകാട് പഞ്ചായത്ത് സെക്രട്ടറി കെ കെ ജയരാജ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ ബി സുനിൽ, അരുൺ ആന്റണി എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home