ad
Deshabhimani

അങ്കമാലി അർബൻ സഹ. സംഘത്തിനുമുന്നിൽ സിപിഐ എം പ്രതിഷേധം

cpim protest
വെബ് ഡെസ്ക്

Published on Oct 28, 2025, 01:30 AM | 1 min read


അങ്കമാലി

വിവിധ ആവശ്യങ്ങളുയർത്തി സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റി അർബൻ സഹകരണ സംഘത്തിനുമുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. സഹകരണ സംഘത്തെ സംരക്ഷിക്കുക, നിക്ഷേപകർക്ക് തുക വിതരണം ചെയ്യുക, 121 കോടിയുടെ വായ്പതട്ടിപ്പ് നടത്തിയ ഭരണസമിതിയെയും നേതാക്കളെയും സംരക്ഷിക്കുന്ന കോൺഗ്രസിനെ ഒറ്റപ്പെടുത്തുക, എംഎൽഎയും എംപിയും ഉത്തരവാദിത്വം നിറവേറ്റുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ പി റെജീഷ്, ജോസ് തെറ്റയിൽ, കെ കെ ഷിബു, കെ എ ചാക്കോച്ചൻ, ആൻസി ജിജോ, പി എ തോമസ്, സജി വർഗീസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home