നൊച്ചിമ അടിവാരം ചാലിൽകുളം നികത്തുന്നതിൽ പ്രതിഷേധം

എടത്തല പഞ്ചായത്തിലെ നൊച്ചിമ അടിവാരം പെട്രോൾ പമ്പിന് താഴെയുള്ള തണ്ണീർത്തടവും ചാലിൽകുളവും മണ്ണിട്ട് നികത്തിയനിലയിൽ
ആലുവ
എടത്തല പഞ്ചായത്തിലെ നൊച്ചിമ അടിവാരം പെട്രോൾ പമ്പിന് താഴെയുള്ള തണ്ണീർത്തടവും ചാലിൽ കുളവും മണ്ണിട്ട് നികത്തുന്നതിൽ പ്രതിഷേധവുമായി സിപിഐ എം. പ്രദേശവാസികളുടെ ജലസംഭരണസ്രോതസ്സും പെരിയാർവാലി കനാൽ വെള്ളം ചേരുന്ന സ്ഥലവുമാണ് ചാലിൽകുളം.
കുളം നികത്തുന്നതോടെ പ്രദേശത്ത് മഴക്കാലത്ത് അതിരൂക്ഷമായ വെള്ളക്കെട്ടും വേനൽക്കാലത്ത് പ്രദേശത്തെ കിണറുകളിൽ ജലക്ഷാമവും നേരിടും. ചാലിൽപാടം പ്രദേശത്തെ നിരവധി കുടുംബങ്ങളെ ബാധിക്കുന്ന കുളം നികത്തൽ അവസാനിപ്പിക്കണം. തണ്ണീർത്തടത്തിൽ ഉൾപ്പെടുന്ന ചാലിൽകുളം നികത്തലിനെതിരെ അധികൃതർ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഐ എം എടത്തല വെസ്റ്റ് ലോക്കൽ സെക്രട്ടറി സുധീർ മീന്ത്രയ്ക്കൽ ആവശ്യപ്പെട്ടു.








0 comments