സീതാറാം യെച്ചൂരി അനുസ്മരണം
സിപിഐ എം ജനകീയ പ്രതിരോധ പാഠശാല തുടങ്ങി

സീതാറാം യെച്ചൂരി അനുസ്മരണത്തോടനുബന്ധിച്ച് സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ പാഠശാല ജില്ലാതല ഉദ്ഘാടനം കോതമംഗലം തൃക്കാരിയൂർ തടത്തിക്കവലയിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് നിർവഹിക്കുന്നു
കൊച്ചി
സിപിഐ എം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അനുസ്മരണത്തോടനുബന്ധിച്ച് 12 വരെ ജില്ലയിലെ 500 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ പാഠശാല തുടങ്ങി. ‘ബിജെപി സർക്കാരിന്റെ ഹിന്ദുത്വ -കോർപറേറ്റ് അജൻഡയും മാധ്യമ പ്രതിരോധവും’ വിഷയത്തിലാണ് പാഠശാല. കോതമംഗലം തൃക്കാരിയൂർ തടത്തിക്കവലയിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് ജില്ലാതല ഉദ്ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റി അംഗം കെ പി ജയകുമാർ അധ്യക്ഷനായി.
മറ്റ് സ്ഥലങ്ങൾ, ഉദ്‌ഘാടകൻ, അധ്യക്ഷൻ ക്രമത്തിൽ.
കവളങ്ങാട് പുളിന്താനം: ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബു, കെ സി പ്രദീപ്. തൃക്കാക്കര ചിറ്റേത്തുകര: ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ, എൻ എം സുബൈർ. തൂപ്പൂണിത്തുറ തെക്കുംഭാഗം: ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ, യു എ രാജേഷ്. ആലുവ ശ്രീമൂലനഗരം: സംസ്ഥാന കമ്മിറ്റി അംഗം എം അനിൽ കുമാർ, ധനേഷ് ചാക്കപ്പൻ.
കോലഞ്ചേരി: ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ, എം എൻ അജിത്. പള്ളുരുത്തി കളത്ര: ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു, ജെ നിക്സൺ. എറണാകുളം കറുകപ്പിള്ളി: സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി, പി എം ഹാരിസ്. കൂത്താട്ടുകുളം മണീട്: ജില്ലാ സെക്രട്ടറിയറ്റ് അംഗം പുഷ്പ ദാസ്, ബിജു സൈമൺ. മൂവാറ്റുപുഴ മാനാറി: ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ, അഫ്സൽ മുഹമ്മദ്.









0 comments