തൃപ്പൂണിത്തുറയിൽ പനി പടരുന്നു; നടപടിയാവശ്യപ്പെട്ട് സിപിഐ എം

തൃപ്പൂണിത്തുറ നഗരസഭയിൽ പനി പടരുന്നതിൽ നടപടി ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ ആർഎംഒയ്ക്ക് പരാതി നൽകുന്നു
തൃപ്പൂണിത്തുറ
നഗരസഭയിലെ എരൂർ മേഖലയിൽ പനി പടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നടപടി വേണമെന്നാശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ ജനപ്രതിനിധികൾ ആർഎംഒക്ക് പരാതി നൽകി. നഗരസഭയിലെ 1, 2, 53 ഡിവിഷനുകളിലാണ് പനി പടരുന്നത്. പനി ബാധിച്ചവർ എരൂർ പിഎച്ച്സിയിലും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്.
എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പ്രദേശങ്ങളിൽ ശുചീകരണത്തിനോ പ്രതിരോധ പ്രവർത്തനത്തിനോ ആരോഗ്യവകുപ്പും നഗരസഭയും നടപടിയെടുത്തിട്ടില്ല.
അടിയന്തരമായി ശുചീകരണവും ബോധവൽക്കരണവും മറ്റ് പ്രതിരോധ പ്രവർത്തനങ്ങളും സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം എരൂർ നോർത്ത് ലോക്കൽ സെക്രട്ടറി ടി കെ സാഗർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ ആർ രജീഷ്, വി ജി സുധികുമാർ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ ഇ എസ് രാകേഷ് പൈ, കൗൺസിലർമാരായ ബിന്ദു ശൈലേന്ദ്രൻ, കെ ജെ ജോഷി, വി ബി ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് പരാതി നൽകിയത്. നഗരസഭ അടിയന്തര നടപടിയെടുക്കണമെന്ന് എൽഡിഎഫ് നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ കെ ടി അഖിൽ ദാസ് ആവശ്യപ്പെട്ടു.










0 comments