കൺസ്യൂമർഫെഡ് ക്രിസ്‌മസ്– പുതുവത്സര വിപണികൾ തുടങ്ങി

കൺസ്യൂമർഫെഡ് ക്രിസ്‌മസ്–പുതുവത്സര വിപണികളുടെ ജില്ലാ ഉദ്ഘാടനം എടവനക്കാട് ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിക്കുന്നു
കൊച്ചി
കൺസ്യൂമർഫെഡ് ക്രിസ്‌മസ്–പുതുവത്സര വിപണികൾക്ക് തുടക്കമായി. ജില്ലയിലെ 14 സൂപ്പർ മാർക്കറ്റുകൾവഴിയാണ് വിപണികൾ സംഘടിപ്പിക്കുന്നത്. ജയ, മട്ട, കുറുവ, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങി 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന അളവിലും നിരക്കിലും ഈ വിപണികളിലൂടെ വിൽക്കുന്നത്. മറ്റ് നോൺ സബ്‌സിഡി സാധനങ്ങൾ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിലും ലഭ്യമാണ്. ക്രിസ്മസ്–പുതുവത്സര വേളയിൽ ഉണ്ടാകുന്ന വിലക്കയറ്റം പിടിച്ചുനിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലിന്റെ ഭാഗമായാണ് വിപണികൾ തുടങ്ങിയത്.
ജനുവരി ഒന്നുവരെയാണ് വിപണികൾ. ജില്ലാ ഉദ്ഘാടനം എടവനക്കാട് ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം അനിത തോമസ് അധ്യക്ഷയായി.










0 comments