ad
Deshabhimani

കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോ. ജില്ലാ കൺവൻഷൻ

സ്‌കെയിൽ ഓഫ്‌ പേ അനുവദിക്കണം

CONSUMERFED

കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 06, 2026, 03:05 AM | 1 min read

കൊച്ചി


ഏകീകൃത ശന്പളത്തിൽ (കൺസോളിഡേറ്റഡ്‌ പേ) ജോലി ചെയ്യുന്ന ജീവനക്കാർക്ക് നിശ്‌ചിത നിരക്കിലുള്ള ശന്പളം (സ്കെയിൽ ഓഫ് പേ) അനുവദിക്കണമെന്ന് കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനംചെയ്തു.


അസോസിയേഷൻ ജില്ലാ സെക്രട്ടറി പി സജിമോൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ജിജു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി കെ നവിൽ, എം എസ് സമഗ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി കെ കലേഷ് (പ്രസിഡന്റ്‌), അജിത്ത്, രാമചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), പി സജിമോൻ (സെക്രട്ടറി), പി യു സുധീഷ്, ടി പി അഭിലാഷ് (ജോയിന്റ് സെക്രട്ടറിമാർ), എം ഷീജ (ട്രഷറർ).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home