ad
Deshabhimani

"ലേബർ കോഡുകൾ' സെമിനാർ നടത്തി

seminar

കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ സുവർണജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ലേബർ കോഡുകൾ’ സെമിനാർ സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 25, 2026, 02:29 AM | 1 min read

കൊച്ചി


കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ സുവർണജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ‘ലേബർ കോഡുകൾ’ സെമിനാർ സംഘടിപ്പിച്ചു. സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനംചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സി ബി വേണുഗോപാൽ അധ്യക്ഷനായി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം ജി അജി വിഷയം അവതരിപ്പിച്ചു.


കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ഇ പി ഹരിദാസ്, ജനറൽ സെക്രട്ടറി പി കെ ശെൽവരാജ് എന്നിവർ സംസാരിച്ചു. ‘ജനറൽ ഇൻഷുറൻസ് വ്യവസായം നേരിടുന്ന പ്രതിസന്ധികൾ’ വിഷയത്തിൽ വെള്ളി വൈകിട്ട് അഞ്ചിന് എസ്‌ആർവി സ്‌കൂളിനുസമീപത്തെ സിലോൺ ബേക്ക് ഹൗസ് ഹാളിൽ നടക്കുന്ന സെമിനാറിൽ എഐഐഇഎ വൈസ് പ്രസിഡന്റ് ജി ആനന്ദ് സംസാരിക്കും.


ശനി രാവിലെ 10ന്‌ എറണാകുളം രാജാജി റോഡിലെ ഗംഗോത്രി കല്യാണമണ്ഡപത്തിൽ സുവർണജൂബിലി സമ്മേളനം ചേരും. ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ (എഐഐഇഎ) ജോയിന്റ് സെക്രട്ടറി സഞ്ജയ് ഝാ ഉദ്‌ഘാടനംചെയ്യും. വൈസ് പ്രസിഡന്റ് ജി ആനന്ദ് പങ്കെടുക്കും. സ്ഥാപക നേതാക്കളായ എൻ കെ കണ്ണൻമേനോൻ, കെ ജി പ്രഭാകരൻ തുടങ്ങിയവരെ സമ്മേളനത്തിൽ ആദരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home