അസി. എൻജിനീയറെ യുഡിഎഫ് അംഗങ്ങൾ മർദിച്ചു
പായിപ്ര പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐ എം മാർച്ച് നടത്തി

സിപിഐ എം പായിപ്ര പഞ്ചായത്ത് ഓഫീസിനുമുന്നിൽ നടത്തിയ ധർണ ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
അഴിമതിക്ക് കൂട്ടുനിൽക്കാത്ത അസി. എൻജിനീയറെ പായിപ്ര പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ മർദിച്ച് ഭീഷണിപ്പെടുത്തിയതിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. പേഴയ്ക്കാപ്പിള്ളിയിൽനിന്ന് തുടങ്ങിയ മാർച്ച് പഞ്ചായത്ത് ഓഫീസിനുമുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു.
എ അജാസ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ സുകുമാരൻ, വി ആർ ശാലിനി, ലോക്കൽ സെക്രട്ടറിമാരായ എം എ റിയാസ് ഖാൻ, ഇ എം ഷാജി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി എച്ച് ഷഫീഖ്, കെ ഇ ഷിഹാബ്, ഇ എ ഹരിദാസ്, സീനത്ത് മീരാൻ, സ്മിത ദിലീപ് തുടങ്ങിയവർ സംസാരിച്ചു.
സ്വകാര്യ സ്കൂളിനുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് പഞ്ചായത്ത് അംഗമായ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പഞ്ചായത്തിലെ അസി. എൻജിനീയറെ ഭീഷണിപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റും മറ്റു യുഡിഎഫ് അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. തുടർന്ന് അസി. എൻജിനീയർ ആശുപത്രിയിൽ ചികിത്സ തേടി പൊലീസിൽ പരാതി നൽകി. പായിപ്ര ഈസ്റ്റ്, പായിപ്ര വെസ്റ്റ്, മുളവൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സമരം.








0 comments