സമര പോരാളിക്ക് വിട

എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയായിരുന്ന പി കെ കേശവന്റെ നിര്യാണത്തിൽ അനുശോചിച്ച് ചേർന്ന യോഗത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് സംസാരിക്കുന്നു
കളമശേരി
കേരള എൻജിഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയും സർവീസ് സംഘടനാരംഗത്തെ സമരസാന്നിധ്യവുമായിരുന്ന സിപിഐ എം പ്രവർത്തകൻ പി കെ കേശവന് (കേശവൻ മാസ്റ്റർ) വിടനൽകാൻ വിവിധ മേഖലകളിലെ പ്രമുഖരും ജനങ്ങളും കളമശേരിയിലെ വീട്ടിലെത്തി.
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്, ജില്ലാ സെക്രട്ടറി എസ് സതീഷ്, സംസ്ഥാന കമ്മിറ്റിയംഗം സി എം ദിനേശ്‌മണി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ബി ദേവദർശനൻ, സി കെ പരീത്, എൻജിഒ യൂണിയൻ മുൻകാല നേതാക്കളായ പി എച്ച് എം ഇസ്മയിൽ, പി ബി ജഗദീഷ്, കെ മോഹനൻ, വി ജെ കുര്യാക്കോസ്, കെ എസ് ദിവാകരപ്പണിക്കർ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ സുനിൽകുമാർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. പി രാജീവ്, എസ് സതീഷ് തുടങ്ങിയവര്‍ചേർന്ന് മൃതദേഹത്തിൽ രക്തപതാക പുതപ്പിച്ചു.
എച്ച്എംടി കവലയിൽ നടന്ന അനുശോചന യോഗത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ ബി വർഗീസ് അധ്യക്ഷനായി. പി രാജീവ്, പി എച്ച് എം ഇസ്മയിൽ, സിപിഐ നേതാവ് എസ് രമേശൻ, എ ആർ രഞ്ജിത്, കെ കെ സുനിൽകുമാർ, പി എം മുജീബ് റഹ്മാൻ, വി എ സക്കീർ ഹുസൈൻ, എ എം യൂസഫ്, ബിജു മോഹൻ തുടങ്ങിയവർ സംസാരിച്ചു.










0 comments