ഇരുചക്രവാഹനങ്ങൾ നശിപ്പിച്ചതായി പരാതി

പറവൂർ
റോഡരികിലെ പറമ്പിൽ സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനങ്ങൾ നശിപ്പിച്ചതായി പരാതി. വാഹനങ്ങൾ നശിപ്പിച്ചയാൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെടാമംഗലം കാളികുളങ്ങര പടിഞ്ഞാറ് മാവേലിത്തറ കരിയത്ത് നികത്തിൽ ശിവൻ (73), ഭാര്യ അംബിക (67) എന്നിവർ പറവൂർ പൊലീസിൽ പരാതി നൽകി. പൊക്കാളി പാടശേഖരങ്ങൾക്ക് നടുവിലൂടെയുള്ള വീതികുറഞ്ഞ തൂമ്പിലൂടെയാണ് ശിവൻ ഉൾപ്പടെയുള്ള മൂന്ന് വീട്ടുകാർ സഞ്ചരിക്കുന്നത്. അതിനാൽ ശിവന്റെ മകൻ ഷൈൻകുമാറിന്റെ ബുള്ളറ്റും ടിവിഎസ് ലൂണയും സൈക്കിളും റോഡരികിലുള്ള ഒഴിഞ്ഞപറമ്പിലാണ് കാലങ്ങളായി വയ്‌ക്കുന്നത്.
ഞായർ രാത്രി അയൽവാസിയായ യുവാവുമായി ഷൈൻകുമാർ വാക്കുതർക്കമുണ്ടാകുകയും രമ്യതയിൽ അവസാനിപ്പിക്കുകയും ചെയ്തതാണ്. തിങ്കൾ രാവിലെയാണ് ബുള്ളhemaറ്റിന്റെയും ലൂണയുടെയും സൈക്കിളിന്റെയും മുഴുവൻ ടയറുകളും കുത്തിക്കീറിയനിലയിൽ കണ്ടത്. ഞായർ രാത്രി ഷൈൻകുമാറുമായി തർക്കത്തിലേർപ്പെട്ട യുവാവാണ് വാഹനങ്ങൾ നശിപ്പിച്ചതെന്ന് പരാതിയിലുണ്ട്. വിവിധ കേസുകളിൽ പ്രതിയായ ഇയാളിൽനിന്ന് മുമ്പും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അതിനാൽ ഇയാൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിലൂടെ ആവശ്യപ്പെട്ടു.









0 comments